ചെമ്പരത്തി പൂവിൽ നിന്നൊരു എനർജി ഡ്രിങ്ക് 😱ഇത് വേറെ ലെവൽ

നമ്മുടെ മുറ്റത്തും തൊടിയിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് ചെമ്പരത്തി. എന്നാൽ പലർക്കും ചെമ്പരത്തി എന്ന ചെടിയുടെ ഗുണഗണങ്ങള്‍ മുഴുവനായും അറിയില്ല. മുടിയുടെ അഴകിനും സംരക്ഷണത്തിനും എന്നതിലുപരി ചെമ്പരത്തികൊണ്ട് ആരോഗ്യകരമായ പാനീയം കൂടി തയ്യാറാക്കിയെടുക്കാം എന്ന് എത്രപേർക്ക് അറിയാം. നമ്മൾ പരിഹരിസിച്ചു വെറുതെ കളയുന്ന ചെമ്പരത്തി വെറും ഒരു ചുവന്ന പുഷ്പം മാത്രമല്ല..ചെമ്പരത്തി ഡ്രിങ്ക് തയ്യാറാക്കാനായി പൂവിന്റെ ചുവന്ന ഇതളുകൾ മാത്രമാണ് എടുക്കേണ്ടത്.

തയ്യാറാക്കുന്ന വിധം:ആദ്യം തന്നെ പൂവ് വെള്ളത്തിൽ നല്ലപോലെ കഴുകിയെടുക്കണം. അതിനുശേഷം വെള്ളം നന്നായി തിളപ്പിച്ച വെക്കുക. ഈ തിളയ്ക്കുന്ന വെള്ളത്തിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ചെമ്പരത്തി ഇതളുകൾ ഇട്ടു കൊടുക്കുക.. ശേഷം പൂവുകള്‍ വെള്ളത്തിൽ നിന്നും ഊറ്റി എടുക്കുക. അപ്പോൾ വെള്ളത്തിന്റെ നിറം ചുവപ്പ് ആയിട്ടുണ്ടാകും. ഈ വെള്ളത്തിലേക്ക് ഇഞ്ചി, ചെറുനാരങ്ങാ നീര് ചേർത്ത് നന്നായി ഇളക്കുക. നിങ്ങളുടെ ആവശ്യാനുസരണം പഞ്ചസാരയും ചേർക്കുക. ശേഷം ഈ പാനീയം തണുപ്പിച്ച് നിങ്ങൾക്ക് കുടിക്കാം.

ചേരുവകള്‍:
ചെമ്പരത്തി പൂവ്
ചെറുനാരങ്ങ നീര്
ഇഞ്ചി
പഞ്ചസാര
വെള്ളം

Comments are closed.