വെറും 2 ചേരുവകൾ കൊണ്ട് 2 മിനിറ്റിൽ ഒരു കിടിലൻ സ്‌നാക്ക് 😋 ഇതിന്റെ രുചി ഒന്ന് വേറെ തന്നെയാണേ 😋👌

വെറും 2 ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന രുചികരമായ ഒരു ചെറുകടി പരിചയപ്പെടാം. ആദ്യമായി ഒരു കപ്പ് വെള്ളത്തിൽ രണ്ട് പീസ് ശർക്കര ചേർത്ത് ശർക്കരപ്പാനി ആക്കിയെടുക്കുക. ഈ ശർക്കരപ്പാനി നന്നായി അരിച്ചെടുത്ത് പാനിൽ വീണ്ടും തിളയ്ക്കാൻ വയ്ക്കുക. ഇനി അതിലേക്ക് രണ്ടാമത്തെ ചേരുവ ചേർത്തുകൊടുക്കാം. രണ്ടാമത്തെ ചേരുവക റവയാണ്. വറുത്തെടുത്ത മുക്കാൽ കപ്പ് റവ

അൽപാൽപമായി പാനിലേക്ക് ഇട്ടു കൊടുത്ത് കട്ട ആകാതെ ഇളക്കുക. റവയും പാനിയും നന്നായി മിക്സ് ആയി എന്ന് ഉറപ്പുവരുത്തിയതിനു ശേഷം ചെറുതീയിൽ 2 മിനിറ്റ് മൂടിവെച്ച് പാചകം ചെയ്യുക. അപ്പോഴേക്കും നമുക്ക് കുഴച്ചെടുക്കാൻ പാകത്തിന് മാവ് നന്നായി കട്ടി ആയിട്ടുണ്ട് ആയിരിക്കും. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. മറ്റൊരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കാൻ വയ്ക്കുക. എണ്ണ തിളച്ചു കഴിയുമ്പോൾ ചെറിയ ഉരുളകളാക്കി

തിളച്ച എണ്ണയിലേക്ക് ഇടുക. ഇനി അവ ഓരോന്നായി വറുത്തുകോരുക. ഒരുപാട് നേരം എണ്ണയിൽ ഇടേണ്ട ആവശ്യമില്ല. കാരണം ഇത് നമ്മൾ നേരത്തെ തന്നെ പാകം ചെയ്തെടുത്ത മാവാണ്. അതുകൊണ്ട് നേരിയ തോതിൽ നിറം മാറുമ്പോൾ തന്നെ ഇത് കോരി എടുക്കാവുന്നതാണ്. എണ്ണ തിളച്ചതിനുശേഷം ചെറുതീയിൽ ആക്കി വേണം ഇവ വറുത്തുകോരുവാൻ. അല്ലെങ്കിൽ ശർക്കര ചേർത്തിട്ടുള്ളതിനാൽ പെട്ടെന്ന് കരിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്.

അപ്പോൾ നമ്മുടെ സ്നാക്സ് റെഡിയായി. ഇനി ഇതൊന്നു രുചിച്ചു നോക്കൂ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും. ഒരു തവണ ഉണ്ടാക്കി നോക്കിയാൽ തീർച്ച വീണ്ടും വീണ്ടും ഉണ്ടാകും. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. Video credit: Ladies planet By Ramshi

Comments are closed.