എണ്ണ ഒട്ടും കുടിക്കാത്ത പൂരി ഉണ്ടാക്കാൻ ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കു 👌

പൂരി നമ്മുക്ക് ഏവർക്കും ഇഷ്ടമുള്ള ഒരു ആഹാരം ആണ്. പക്ഷെ എണ്ണ കുടിച്ച പൂരി കുറച്ചു കഴിയുമ്പോഴേക്കും നമ്മുക്ക് മട്ടിച്ചു തുടങ്ങും. ഇന്ന് നമുക്ക് എണ്ണ കുടിക്കാത്ത സൂപ്പർ പഫഡ് പൂരി ഉണ്ടാകാം. നല്ല ബോൾ പോലെ പൊങ്ങി വരുന്ന ക്രിസ്പ്പി ആയ പുരി. ഇത് ഗോതമ്പു പൊടി കൊണ്ടല്ല റവ കൊണ്ടാണ് നമ്മൾ ഉണ്ടാകുന്നത്.

ഇതിനായി ഒരു കപ്പ്‌ റവ ഒരു പാത്രത്തിൽ എടുത്ത് നന്നായി പൊടിച്ചെടുക്കുക. ഇതിലേക്കു ആവിശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ്‌ ചെയ്യുക. ശേഷം ആവിശ്യത്തിന് വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. ഇത് ചെറിയ ലൂസ് ആക്കി വേണം കുഴച്ചെടുക്കാൻ. ഇതിൽ അര tsp വെളിച്ചെണ്ണ കൂടി ചേർത്ത് നന്നായി കുഴച്ചു 30 മിനിറ്റോളം റസ്റ്റ്‌ ചെയ്യാൻ വെക്കുക.

ഇനി ഈസി ഉരുളകിഴങ്ങു കറി ഉണ്ടാക്കാൻ ഒരു വലിയ ഉരുളകിഴങ്ങു സവാള രണ്ടു പച്ച മുളക് വെളുത്തുളി ഇഞ്ചി ഇവ ആവശ്യമാണ്. ഒരു കക്കറിൽ ഒരു tsp വെളിച്ചെണ്ണ ചേർത്ത് ചൂടാക്കി കുറച്ചു കടുകും ഉഴുന്നും ചേർത്ത് കൊടുക്കുക. ഇതിൽ നേരത്തെ എടുത്തു വെച്ചിരിക്കുന്ന സാധങ്ങൾ ചേർത്ത് വയറ്റുക.ശേഷം കുറച്ചു ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് ഉരുള കിഴങ്ങും ആവശ്യത്തിന് വെള്ളവും ഗരം മസാലയും ചേർത്ത് വേവിക്കാം.

പൂരി മാവ് ചെറിയ ബോൾ ആക്കി ഉരുട്ടി പരത്തി വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കാം. ഈ റെസിപ്പി നിങ്ങൾക് ഇഷ്ടമായി എന്ന് കരുതുന്നു. ഇത് നിങ്ങൾ തീർച്ചയായും ട്രൈ ചെയ്തു നോക്കുമല്ലോ. ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ

Comments are closed.