മലയാള സിനിമ ലോകം ഇപ്പോൾ ഇന്ത്യൻ സിനിമയിൽ തന്നെ ഏറെ ചർച്ചയായി മാറുമ്പോൾ താരങ്ങൾ കുട്ടികാല ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ അടക്കം തരംഗമായി മാറാറുണ്ട്. ഇത്തരത്തിൽ ഒരു മലയാളി നടന്റെ ചില കുട്ടികാല ചിത്രങ്ങളാണ് സിനിമ പ്രേമികളിൽ കൗതുകം ഉണർത്തുന്നത്.ആരാണ് ഈ നടൻ എന്ന് കണ്ടെത്താനുള്ള ആകാംക്ഷയിലാണ് മലയാളി സിനിമ പ്രേമികൾ എല്ലാം തന്നെ.
മലയാള സിനിമയിൽ വ്യത്യസ്‌ത വേഷങ്ങൾ മനോഹരമായി അഭിനയിച്ച് കയ്യടികൾ നേടിയിട്ടുള്ള താരത്തിന്റെ കുട്ടിക്കാല ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുക്കുന്നത്. ഈ ചിത്രത്തിൽ ചിരിച്ച് കൊണ്ടു കാണുന്ന ഈ ബാലൻ ആരെന്നാണ് സോഷ്യൽ മീഡിയ അന്വേഷിക്കുന്നത്. എങ്കിലും ഈ കുട്ടിക്കാല ഫോട്ടോയിൽ കൂടി ഒളിച്ചിരിക്കുന്ന നടൻ മറ്റാരും അല്ല മലയാളികളുടെ എല്ലാം പ്രിയപ്പെട്ട ഷൈജു കുറുപ്പാണ്.
ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെ മലയാള സിനിമ ലോകത്ത് സജീവമായ താരം പിന്നീട് അനേകം സിനിമകളിൽ നായകനായും സഹതാരമായും വില്ലനായും വേഷമിട്ടു.നൂറിൽ അധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം തമിഴ് സിനിമ ലോകത്തും സജീവമായിരുന്നു. താരത്തിന്റെ ആട് എന്നുള്ള സിനിമയിലെ അറക്കൽ അബു എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.
Comments are closed.