മത്തൻ കൃഷിരീതി സോ സിംപിൾ 👌പക്ഷേ ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം

നമ്മുടെ വീട്ടിൽ വളരെ എളുപ്പം ചെയ്യാവുന്ന കൃഷികളിൽ ഒന്നാണ് മത്തൻ. എളുപ്പത്തിൽ ചെയ്യാമെന്ന് മാത്രമല്ല ഇതിനു കാര്യമായ പരിചരണം നൽകേണ്ട ആവശ്യവുമില്ല. മത്തൻ കൃഷി ചെയ്യുന്നതിന് സാധാരണയായി വിത്തുകൾ ആണ് ഉപയോഗിക്കുന്നത് എന്ന് എല്ലാവര്ക്കും അറിയാമല്ലോ? മത്തൻ കൃഷി ചെയ്യുന്നതിനായി ആദ്യം തന്നെ മണ്ണ് നല്ലതുപോലെ കിളച്ചശേഷം വിത്ത് പാവുക. മഴക്കാലത്തും ഇവ വെച്ച് പിടിപ്പിക്കാം.

അതേസമയം പന്തലിലല്ലാതെ നിലത്ത് പടർത്തിവളർത്തുന്ന പ്രശസ്ത പച്ചക്കറിയിനമാണ്‌ മത്തൻ അഥവാ മത്തങ്ങ. നമ്മൾ ഇതിന്റെ വിത്തുകൾ വെള്ളത്തിലിടുകയാണെങ്കിൽ പെട്ടെന്ന് മുളച്ചു വരും. മഴയുണ്ടെങ്കിൽ നനച്ചു കൊടുക്കേണ്ട ആവശ്യമില്ല. വിത്ത് പാകുമ്പോൾ മണ്ണിൽ ഒട്ടും തന്നെ വളം ചേർക്കേണ്ട ആവശ്യമില്ല. തായ് മുളപ്പിച്ചശേഷം പറിച്ചു നടുകയാണ് ചെയ്യേണ്ടത്. പറിച്ചു നടുന്ന മണ്ണിൽ കുമ്മായം, ഉണങ്ങിയ ചാണകം, ആട്ടിൻ കാഷ്ട്ടം, കോഴി വളം, എല്ലുപൊടി, ഉണങ്ങി പൊടിച്ച കരിയില, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവയെല്ലാം അടിവളമായി ഉപയോഗിക്കാവുന്നതാണ്.

എന്നാൽ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം മത്തൻ വള്ളികളിൽ പൂക്കൾ വിരിഞ്ഞു തുടങ്ങുമ്പോഴാണ് യഥാർത്ഥത്തിൽ കൂടുതൽ പരിചരണം ആവശ്യമുള്ളത്. പൂക്കൾ കൊഴിയൽ പോലുള്ളചില പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ കായുണ്ടാവുകയില്ല. അതുപോലെ പെൺപൂക്കൾ ഉണ്ടാകുന്നതിനായി നല്ല രീതിയിൽ വളപ്രയോഗം നടത്തുകയും വേണം. മത്തൻ ചെടികളെ കൂടുതലായി ബാധിക്കുന്നത് കായീച്ച ശല്യമാണ്. ഇതൊഴിവാക്കാൻ കായ്കൾ കരിയില കൊണ്ട് മൂടിയാൽ മതി.

ഈ ഒരു വീഡിയോയിൽ ഇക്കാര്യം വളരെ വിശദമായി തന്നെ പറയുന്നുണ്ട്.നിങ്ങൾ എല്ലാവരും അതിനാൽ ഈ വീഡിയോ കാണുവാൻ മറക്കരുത്.നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ ഇത്തരം വീഡിയോകള്‍ക്കായി Mini’s LifeStyle  എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.