നാവിൽ രുചിയൂറും തനി നാടൻ സാമ്പാർ തയ്യാറാക്കുന്ന വിധം; ഇതാണ് സാമ്പാറിന്റെ യഥാർത്ഥ രുചിക്കൂട്ട്.!!

മലയാളികളുടെ പ്രിയപ്പെട്ട കറിയാണ് സാമ്പാർ. ഇഡ്ഡലിയുടെ കൂടെയും ദോശയുടെ കൂടെയും ഒക്കെ നമ്മൾ സാമ്പാർ കഴിക്കാറുണ്ട്. തനി നാടൻ സാമ്പാർ ഉണ്ടാക്കുന്നത് എങ്ങനെ എന്നു നോക്കാം. വെള്ളരിക്ക, പയർ, മുരിങ്ങക്ക, മത്തങ്ങ, തക്കാളി, ഉരുളക്കിഴങ്ങ്, ഒക്കെയാണ് സാമ്പാറിനു വേണ്ട പച്ചക്കറികൾ. അടുത്തതായി വേണ്ടത് തുവരപ്പരിപ്പ് ആണ്.

തുവരപ്പരിപ്പ് നന്നായി കഴുകി എടുത്തതിനു ശേഷം കുക്കറിൽ കുറച്ച് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക. ശേഷം ചട്ടി വച്ചിട്ട് കുറച്ച് എണ്ണ ഒഴിച്ച് അതിൽ കായം ചൂടാക്കി മാറ്റി വയ്ക്കുക. എന്നിട്ട് വെള്ളരിക്ക, ചെറിയുള്ളി, ഉരുളക്കിഴങ്ങ്, മത്തങ്ങ, പയർ, തക്കാളി എന്നീ പച്ചക്കറികൾ കഷണങ്ങളായി അരിഞ്ഞത് ഇട്ടതിനു ശേഷം കുറച്ച് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾ പൊടിയും കൂടിയിട്ട് ആവശ്യത്തിന് കറിവേപ്പിലയും ഉപ്പും

ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക. വെണ്ടക്കയും മുരിങ്ങ ഒന്നും അധികം വേവാൻ പാടുള്ളതല്ല. അതുകൊണ്ടു തന്നെ നേരത്തെ ചേർത്ത കഷണങ്ങൾ ഒന്നു വെന്തു ഉടഞ്ഞു വരുമ്പോൾ മാത്രമേ ഇവ രണ്ടും ചേർത്ത് കൊടുക്കാവൂ. ശേഷം വെന്തു പാകമായ പരിപ്പ് കൂടി ഇതിലേക്ക് ചേർത്ത് തിളപ്പിച്ചെടുക്കുക. അടുത്തതായി ഒരു ചീനച്ചട്ടി ചൂടാക്കിയതിനുശേഷം അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കടുക് ഇട്ടു കൊടുക്കുക.

ശേഷം കുറച്ച് വറ്റൽമുളകും കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് എടുത്തു നേരത്തെ മാറ്റി വച്ചിരുന്ന സാമ്പാർ ലേക്ക് ഇട്ടു കൊടുക്കുക. കൂടാതെ മേമ്പൊടിയായി ശകലം മല്ലിയില അരിഞ്ഞതും കൂടെ മിക്സ് ചെയ്ത് ഇളക്കി കൊടുക്കുക. സ്വാദിഷ്ടമായ തനി നാടൻ സാമ്പാർ റെഡി. ഇഡ്ഡലിക്കും ദോശയ്ക്കും കൂടാതെ ചോറിനൊപ്പം കഴിക്കാവുന്ന ഒരു നാടൻ വിഭവം ആണിത്. Video credit : Tasty Recipes Kerala

Comments are closed.