Emotional Moment Of A Father And Daughter: ചില വീഡിയോകൾ കാണുമ്പോൾ നമ്മൾ അറിയാതെ കരഞ്ഞു പോകും. അത്തരത്തിൽ ആരുടെയും കണ്ണ് നനയിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. എല്ലാ പ്രവാസികളും ചങ്കിൽ നീറ്റലും ആയാണ് കുടുംബത്തെ വിട്ട് വിദേശത്തേക്ക് പോകുന്നത്.
വിദേശത്തേക്ക് പോകുന്ന അച്ഛനെ കെട്ടിപ്പിടിച്ച് കരയുന്ന കുഞ്ഞും അത് കണ്ട് കണ്ണീർ അടക്കാൻ ആകാത്ത അച്ഛനുമുൾപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അച്ഛൻ പോകുന്നത് സഹിക്കാനാവാത്ത മകൾ അച്ഛനെ വിടാതെ കെട്ടിപ്പിടിച്ച് കരയുകയാണ്. അമ്മ മകളെ വേർപ്പെടുത്തി ആശ്വസിപ്പിക്കാൻ നോക്കുന്നു. എന്നാൽ കുഞ്ഞ് അച്ഛനെ വിടാൻ തയ്യാറാകുന്നില്ല. ഏറെ പരിശ്രമങ്ങൾക്ക് ശേഷം അമ്മ കുഞ്ഞിനെ ബലമായി എടുക്കുന്നു.
Emotional Moment Of A Father And Daughter
പക്ഷേ തേങ്ങി കരയുകയാണ് കുഞ്ഞ്. സങ്കടം സഹിക്കാനാവാത്ത കുഞ്ഞ് വീണ്ടും അച്ഛന്റെ അടുത്തേക്ക് പോയി അച്ഛന് ഉമ്മ കൊടുക്കുന്നു. ഇത് അച്ഛനെയും പ്രേക്ഷകരെയും ഒരുപോലെ വേദനിപ്പിക്കുന്നു. വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളും വേദനിപ്പിക്കുന്നതാണ്. അച്ഛന്റെ അവസ്ഥയെക്കുറിച്ചാണ് പ്രേക്ഷകർ അധികവും ചിന്തിക്കുന്നത്. പെൺമക്കൾ അച്ഛന്മാരുടെ രാജകുമാരിമാർ തന്നെയാണ്, മനസ്സ് നോവുന്ന കാഴ്ച തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന പ്രവാസികളും അവരുടെ വേദനകൾ പങ്കുവെക്കുന്നു. 12 ലക്ഷത്തിലധികം പ്രേക്ഷകരാണ് വീഡിയോ കണ്ടത്. അച്ഛനെയും മകളുടെയും ഇഷ്ടത്തിനു മുന്നിൽ അറിയാതെ കണ്ണ് നിറഞ്ഞൊഴുകും എന്ന ക്യാപ്ഷൻ ഓടിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ആരോടും ഒന്നും പറയാനാകാതെ വേദനകൾ ഉള്ളിൽവെച്ച് നടക്കുന്നവരാണ് പ്രവാസികൾ. അവരുടെയും കുടുംബത്തിന്റെയും ജീവിതത്തെക്കുറിച്ച് നമ്മൾ ചിന്തിക്കുന്നതും മനസ്സിലാക്കുന്നതും ഇത്തരം വീഡിയോകളിലൂടെയാണ്. വേദനകൾ മനസ്സിലടക്കി വയ്ക്കുന്ന പ്രവാസികൾ ഇത്തരം വീഡിയോകൾക്ക് താഴെയാണ് അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്.പ്രവാസി കുടുംബം സന്തോഷത്തിലായിരിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാൽ അതിനേക്കാൾ വലിയ വേദനയിലൂടെയാണ് അവർ കടന്നുപോകുന്നത്. അതറിയുന്നത് ഇത്തരം ദൃശ്യങ്ങളിലൂടെയാണ്.ഏതായാലും പ്രവാസികളെയും പ്രേക്ഷകരെയും ഒരുപോലെ വേദനിപ്പിക്കുന്നതാണ് ഈ കാഴ്ച്ച.Video Credit:First Show