ഈ ഇലക്ക് ഇത്രയും ഗുണങ്ങളും ദോഷങ്ങളും ഉണ്ടോ😱😱 അറിയാം ഈ ഇലകളെ.!!

നമ്മുടെ വീടുകളുടെ പരിസരങ്ങളിലും കിണറിന്റെ പരിസരങ്ങളിലും നിരവധി കുറ്റിച്ചെടികളും മറ്റും തഴച്ചു വളരാറുണ്ടല്ലോ. ഇത്തരം ചെടികളിൽ പ്രധാനമായും പാറോത്ത് ഇലയുടെ അല്ലെങ്കിൽ എരുമ നാക്ക് ഇലയുടെ ചെടികളെ നമുക്ക് കാണാൻ സാധിക്കുന്നതാണ്. പല സ്ഥലങ്ങളിലും പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത് എന്നതിനാൽ കാട്ടത്തി എന്ന പേരിലും ഇത് അറിയപ്പെടാറുണ്ട്.

എന്നാൽ ഇത്തരം ചെടികൾ നാം പലപ്പോഴും അതിന്റെ ഔഷധ ഗുണങ്ങൾ അറിയാതെ വെട്ടി മാറ്റാറാണ് പതിവ്. പഴയ കാലങ്ങളിൽ മീൻ നന്നാക്കാനും ഫർണിച്ചറുകൾ വൃത്തിയാക്കാനും, ആനക്കൊമ്പുകൾ വൃത്തിയാക്കാനും ഇത് ഉപയോഗിച്ചിരുന്നു. പശു, ആട് പോലെയുള്ള മൃഗങ്ങൾക്ക് പല സന്ദർഭങ്ങളിലും ഈ ഇല ഔഷധമായി നൽകാറുണ്ട്. പ്രസവശേഷം മറുപിള്ള പുറത്തുവരാത്ത പശുക്കൾക്ക് ഇവ നൽകിയാൽ മതി.

ഇതിന്റെ തൊലിയും വേരും കറയും എല്ലാം തന്നെ ഒരു വിധത്തിൽ ഔഷധ ഗുണങ്ങൾ ഉള്ളതാണ്. ചർമ്മരോഗം,പാണ്ട് രോഗം, രക്തപിത്തം, പേവിഷ മുതലായവക്കും രക്തം ശുദ്ധീകരിക്കാനും ഇത് ഏറെ ഔഷധ മൂല്യമുള്ള ഒന്നാണ്. മുലപ്പാൽ വർദ്ധിപ്പിക്കാനും ത്വക്ക് രോഗങ്ങൾക്കും ഇത് ഏറെ ഫലപ്രദമാണ്.

എന്നാൽ ഇതുകൊണ്ടുള്ള ദോഷങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. കറവയുള്ള ഒരു പശുവിന്, ഇതിന്റെ കായ ഉണക്കി പൊടിച്ച് കൊടുക്കുകയാണെങ്കിൽ ആ പശുവിന്റെ കറവ ഉടൻ തന്നെ വറ്റുന്നതാണ്. ഒരുപോലെ ദോഷവും ഗുണങ്ങളും ഉള്ള ഒരു ചെടിയാണ് ഇത് എന്നതിനാൽ തന്നെ ഔഷധത്തിന്റെ കാര്യത്തിൽ ഏറെ സൂക്ഷ്മതയോടെ ഉപയോഗിക്കേണ്ട ഒന്നു കൂടിയാണ് ഇത്.

Comments are closed.