ഫഹദ് ഫാസിൽ വീണ്ടും പ്രേക്ഷകരെ അമ്പരപ്പിച്ചോ ;മലയൻകുഞ്ഞ് കണ്ട പ്രേക്ഷകർ

രണ്ടു വർഷത്തിനുശേഷം ഫഹദ് ഫാസിലിന്റെ ഒരു മലയാള ചിത്രം തീയേറ്ററുകളിൽ എത്തിയിരിക്കുന്നു, ഒരു മലയാള ചിത്രത്തിന് എആർ റഹ്മാൻ സംഗീതം നൽകിയിരിക്കുന്നു, ഈ പ്രതീക്ഷകളും കാത്തിരിപ്പുമാണ് ഓരോ സിനിമ പ്രേക്ഷകനെയും ‘മലയൻകുഞ്ഞ്’ കാണാനായി ആദ്യം ദിനം തന്നെ തിയേറ്ററുകളിലേക്ക് എത്തിച്ചത്. ഫഹദ് ഫാസിൽ, രജിഷ വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സജിമോൻ പ്രഭാകർ ആണ്.

ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ ഫസ്റ്റ് ഡേ റെസ്പോൺസ് എങ്ങനെ എന്ന് നമുക്കൊന്ന് നോക്കാം. ചിത്രം ഒരു സർവൈവൽ ത്രില്ലറാണ്. പതിവ് പോലെ ഫഹദ് ഫാസിലിന്റെ അഭിനയം ഗംഭീരമായെന്ന് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. എആർ റഹ്മാന്റെ സംഗീതം ഹൃദയം തൊടുന്നതായിരുന്നു എന്ന് പ്രേക്ഷകർ പറഞ്ഞു. സിനിമയുടെ പശ്ചാത്തലത്തിന് ഇണങ്ങിയ സംഗീതം ആയിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.

ചിത്രത്തിന്റെ തിരക്കഥ, മേക്കിങ്, ഫഹദ് ഫാസിലിന്റെ അഭിനയം ഇതാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ബഹുഭൂരിപക്ഷം പ്രേക്ഷകരും പറയുന്നത്. ചിത്രത്തിന്റെ ആർട്ട്‌ വർക്കിനെയും പ്രേക്ഷകർ പ്രശംസിക്കുന്നുണ്ട്. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു തീം ആണ് ‘മലയൻകുഞ്ഞ്’ കാണിച്ചുതരുന്നത് എന്നും പ്രേക്ഷകർ പറയുന്നു. ചിത്രം ഒരു മികച്ച ഫീൽ നൽകി എന്നും, ചിത്രം ഒരു മികച്ച തിയ്യറ്റർ എക്സ്പീരിയൻസ് ആയിരുന്നു എന്നും പ്രേക്ഷകർ പറഞ്ഞു.

ഏറെ നാൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തി ‘മലയൻകുഞ്ഞ്’-ന്റെ നിർമ്മാതാവിന്റെ കുപ്പായം അണിഞ്ഞിരിക്കുന്നത് ഫാസിൽ ആണ്. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ തിരക്കഥയും ചായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. അർജു ബെൻ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങൾക്കൊപ്പം ഇന്ദ്രൻസ്, ദീപു നാവായിക്കുളം, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടുണ്ട്.

Comments are closed.