അച്ഛന്റെ കയ്യിൽ പാൽകുപ്പി നുണയുന്ന പയ്യനെ മനസ്സിലായോ?? മലയാള സിനിമയിലെ ചോക്ലേറ്റ് നായകൻ
നടി നടന്മാരുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുന്നത് മലയാള സിനിമ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട കാര്യമാണ്. തങ്ങളുടെ ആരാധകരുടെ ഇഷ്ടം മനസ്സിലാക്കി പല നടി നടന്മാരും തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. ഇത്തരം ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്.
എന്നാൽ, പലപ്പോഴും തങ്ങളുടെ ഇഷ്ട നടി നടന്മാർ ആയിട്ടു പോലും അവരുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുമ്പോൾ അത് ആരാണെന്ന് മനസ്സിലാക്കാൻ ആരാധകർ ബുദ്ധിമുട്ടാറുണ്ട്. ഇത്തരത്തിൽ, ഫാദേഴ്സ് ഡേയിൽ മലയാളികളുടെ പ്രിയപ്പെട്ട ഒരു നടൻ പങ്കുവെച്ച അദ്ദേഹത്തിന്റെ കുട്ടിക്കാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. ഇന്റർനെറ്റിൽ ചിത്രം വൈറലായതോടെ, നിരവധി ആളുകളിലേക്ക് ചിത്രം ഇതിനോടകം എത്തിക്കഴിഞ്ഞു. എന്നാൽ അച്ഛന്റെ കയ്യിൽ പാൽക്കുപ്പി നുണഞ്ഞ് ഇരിക്കുന്ന കൊച്ചുകുട്ടി ആരാണെന്ന് പലർക്കും കണ്ടെത്താൻ സാധിച്ചില്ല.

1997-ൽ പുറത്തിറങ്ങിയ ഫാസിൽ സംവിധാനം ചെയ്ത ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിലൂടെ സുധി ആയി മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നടൻ കുഞ്ചാക്കോ ബോബന്റെ കുട്ടികാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. അച്ഛൻ ബോബൻ കുഞ്ചാക്കോയുടെ കയ്യിലാണ് കൊച്ച് കുഞ്ചാക്കോ ബോബൻ പാൽകുപ്പിയും നുണഞ്ഞിരിക്കുന്നത്.
Comments are closed.