സിനിമകളിലെ വരെ സ്റ്റാർ വീട്!!!!മനോഹര സൗന്ദര്യത്താൽ മനംമയക്കും ഇഷ്ട ഭവനം

പല സിനിമകളിലും താരമായ ഒരു വീടാണിത്, ഈ വീടിന്റെ ആകാരഭംഗി തന്നെയാണ് ഈ വീടിന് ഒരു സ്റ്റാറിടം നൽകാനുള്ള കാരണം. വളരെ വിശാലമായ സൗകര്യങ്ങളാണ് എല്ലായിടത്തും കൊടുത്തിരിക്കുന്നത്. ഒരു കുന്നിൻ ചെരുവിലാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. റോഡിൽ നിന്നും ഏകദേശം 100 മീറ്ററോളം ഉള്ളിലേക്ക് വരണം. റൗണ്ട് ഷേപ്പിലുള്ള ഒരു വീടാണിത്.

രണ്ട് ഭാഗത്തുനിന്നും വീട്ടിലേക്കുള്ള മെയിൻ എൻട്രൻസ് കൊടുത്തിരിക്കുന്നു. കാർ പാർക്കിംഗ് ഏരിയയും വിശാലം തന്നെ. താഴെ നിന്നും മുകളിലേക്ക് കയറുന്നതിനായി ഒരു സ്റ്റെയർ അറേഞ്ച് ചെയ്തിട്ടുണ്ട് വശത്തായി തന്നെ വളരെ മനോഹരമായി ഒരു അക്വേറിയം അറേഞ്ച് ചെയ്തിരിക്കുന്നു. സ്റ്റെയറിലേക്ക് വെളിച്ചം കിട്ടുന്നതിനായി ഒരു ഹാങ്ങിങ് ലൈറ്റ് പ്രൊവൈഡ് ചെയ്തിട്ടുണ്ട്. വീടിന്റെ മേൽക്കൂര ചെയ്തിരിക്കുന്നത്മരം കൊണ്ടാണ്.

അതുകൊണ്ടുതന്നെ വീടിനുള്ളിൽ തണുപ്പ് നിലനിർത്തുന്നതിന് ഇത് സഹായിക്കുന്നു. വീടിന്റെ ഇന്റീരിയർ എടുത്തു പറയേണ്ട ഒരു ഘടകമാണ്. സ്റ്റെയർകേറി വരുമ്പോൾ ഫസ്റ്റ് ഫ്ലോറിൽ ആയി ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും എല്ലാം പ്രൊവൈഡ് ചെയ്തിരിക്കുന്നു. എല്ലാ ഏരിയയിലേക്കും കാഴ്ച കിട്ടുന്ന രീതിയിലാണ് അറേഞ്ച് ചെയ്തിരിക്കുന്നത്. ഇവിടെയുള്ള ബെഡ്റൂമുകൾ വിശാലമായതും അറ്റാച്ച്ഡ് ബാത്റൂം വരുന്നതുമാണ് . വീടിനുള്ളിൽ തന്നെ ബ്രിഡ്ജ് ഉണ്ട്.

ഇതിനു താഴെയായി ഒരു കുളം സെറ്റ് ചെയ്തിരിക്കുന്നു. ഈ കാഴ്ച സുന്ദരവും ആകർഷണവുമാണ്. ഡൈനിങ് ഹാളിൽ നിന്നും വാഷ് ഏരിയക്ക് ഒരു പാർട്ടിഷൻ കൊടുത്തിട്ടുണ്ട്. ലൈറ്റിംഗ് അറേഞ്ച് മെന്റ് മറ്റും എടുത്തു പറയേണ്ടത് തന്നെ. വീടിന്റെ ബാൽക്കണി മറ്റൊരു ആഘോഷമാണ്. നമുക്ക് എല്ലായിടത്തേക്കും കാഴ്ച കിട്ടുകയും എന്നാൽ നമ്മളെ ആരും കാണാത്ത രീതിയിലാണ് ഈ ബാൽക്കണി നിർമ്മിച്ചിരിക്കുന്നത്.

Rate this post

Comments are closed.