വീട്ടിലും ഓർക്കിട് വളരും!!അറിഞ്ഞില്ലേ ഈ അടിപൊളി സൂത്രം

ഓർക്കിട് ചെടികളും ഓർക്കിട് പൂക്കളും ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ പലപ്പോഴും ഒരുപാട് വളപ്രയോഗം ചെയ്താലും ഓർക്കിഡ് നിറയെ പൂക്കണം എന്നില്ല. പ്രത്യേകിച്ച് മഴക്കാലത്ത് വളരെ പെട്ടെന്ന് തന്നെ പൂക്കൾ കൊഴിഞ്ഞു പോവുകയാ അല്ലെങ്കിൽ പൂക്കൾ ഉണ്ടാവാതിരിക്കുകയോ ചെയ്യുന്നത് ഓർക്കിഡിന്റെ ഒരു പൊതു ലക്ഷണമാണ്.

ഈ സാഹചര്യത്തിൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെയുള്ള വസ്തുക്കൾ ഉപയോഗിച്ചു കൊണ്ട് എങ്ങനെ ഓർക്കിഡ് ചെടിയെ പരിപാലിക്കാൻ ആവശ്യമായ ജൈവവളം തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി ആവശ്യമുള്ളത് ഇടത്തരം വലിപ്പമുള്ള ഒരു ഉരുളക്കിഴങ്ങും രണ്ട് വലിയ സ്പൂൺ പച്ചരിയുമാണ്. സാധാരണ ഗതിയിൽ മീൻ കഴുകിയതിന്റെ നേർത്ത വെള്ളവും അരി കഴുകിയ വെള്ളവും ഒക്കെ ഓർക്കിഡ് ചെടിയിൽ പൂവ് ഉണ്ടാകുന്നതിന് സഹായിക്കുന്ന വളപ്രയോഗങ്ങളാണ്.

ഇനി എങ്ങനെയാണ് ഈ ജൈവവളം തയ്യാറാക്കുന്നതെന്ന് നോക്കാം. അതിനായി എടുത്തു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളാക്കി ഒരു പാത്രത്തിലേക്ക് ഇടാം. മൂന്നു നാല് മിനിറ്റ് നന്നായി തിളപ്പിക്കേണ്ടതാണ്. ഉരുളക്കിഴങ്ങിന്റെ ഗുണങ്ങളെല്ലാം തിളപ്പിക്കുന്ന വെള്ളത്തിലേക്ക് ഇറങ്ങി എന്ന് ഉറപ്പുവരുത്തുന്നതുവരെ ഇത് നന്നായി വെട്ടി തിളപ്പിക്കാം. അതിനുശേഷം ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന രണ്ട് വലിയ സ്പൂൺ പച്ചരി ചേർത്തു കൊടുക്കാം.

കുത്തരിയോ വെള്ളരിയോ ഏത് അരി വേണമെങ്കിലും എടുക്കാം. എന്നാൽ ഏറ്റവും കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നത് പച്ചരി ആണ്. ഇത് വെള്ളത്തിലേക്കിട്ട് നന്നായി ഒന്ന് മിക്സ് ചെയ്ത് തിളപ്പിച്ച് എടുക്കാം. അതിനുശേഷം ചൂടാറുമ്പോൾ ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത് സ്പ്രേ ബോട്ടിലിലോ മറ്റോ നിറച്ച് ഓർക്കിഡ് ചെടിയുടെ വേരിലും ഇലയിലും തണ്ടിലും ഒക്കെ സ്പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്.

Comments are closed.