സംവിധായകൻ കമലിന്റെ അസിസ്റ്റന്റ്മാർ!! ഈ മൂന്ന് പേർ ആരൊക്കെയെന്ന് മനസ്സിലായൊ??

മലയാള സിനിമ ആരാധകർക്ക് ഏറ്റവും ജനപ്രിയനായ സംവിധായകരിൽ ഒരാളാണ് കമൽ. ഉണ്ണികളെ ഒരു കഥ പറയാം, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, അഴകിയ രാവണൻ, ഗ്രാമഫോൺ, സ്വപ്നക്കൂട് എന്നിങ്ങനെ ധാരാളം സൂപ്പർ ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് കമൽ. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചവരിൽ, ഇന്ന് ഒരുപാട് പേർ മലയാള സിനിമയിൽ സ്വതന്ത്ര സംവിധായകരായി സജീവമാണ്. പലരും സംവിധാനരംഗം വിട്ട്, അഭിനയത്തിലേക്ക് ചേക്കേറി എന്നതും ഒരു വസ്തുതയാണ്

കമലിന്റെ അസിസ്റ്റന്റ്മാരായി പ്രവർത്തിച്ച ശേഷം, ഇന്ന് മലയാള സിനിമ ഇൻഡസ്ട്രിയിൽ വ്യത്യസ്ത തലങ്ങളിൽ സജീവമായി നിൽക്കുന്ന മൂന്നുപേരുടെ പഴയകാല ചിത്രമാണ് ഇവിടെ നിങ്ങൾ കാണുന്നത്. ഗ്രാമഫോൺ മുതൽ ആഗതൻ വരെ 7 വർഷത്തോളം കാലം കമലിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിക്കുകയും, ‘ഓർഡിനറി’ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി മാറുകയും ചെയ്ത സുഗീത് ആണ് ഈ ചിത്രത്തിൽ ഇടതുവശത്ത് നിന്ന് ആദ്യം നിൽക്കുന്നത്.

മലയാളികൾക്ക് വളരെയധികം പരിചിതനായ സംവിധായകൻ ആഷിക് അബു ആണ് ഈ ചിത്രത്തിൽ നടുവിൽ നിൽക്കുന്നത്. ‘ഡാഡി കൂൾ’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ ആഷിക് അബു, 5 വർഷത്തോളം കാലം കമലിന്റെ അസിസ്റ്റന്റ് ആയിരുന്നു. സാൾട്ട് എൻ പെപ്പെർ, 22 ഫീമെയിൽ കോട്ടയം, ഇടുക്കി ഗോൾഡ്, റാണി പത്മിനി, മായാനദി തുടങ്ങി ധാരാളം സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ആഷിക് അബു, മലയാളം ഫിലിം ഇൻഡസ്ട്രിയിലെ സജീവമായ ഒരു നിർമ്മാതാവ് കൂടിയാണ്.

മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരമായ ഷൈൻ ടോം ചാക്കോ ആണ് ഈ ചിത്രത്തിൽ വലത്തുനിന്ന് ആദ്യം നിൽക്കുന്നത്. 2000-കളുടെ തുടക്കം മുതൽ കമലിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച ഷൈൻ ടോം ചാക്കോ, ഏകദേശം 10 വർഷക്കാലമാണ് അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചത്. കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഷൈൻ ടോം ചാക്കോ, ‘ഗദ്ദാമ’ എന്ന ചിത്രത്തിലൂടെയാണ് തന്റെ അഭിനയ അരങ്ങേറ്റം കുറിച്ചത്.

actor