ആൾ ആരെന്ന് മനസ്സിലായോ 😵‍💫😵‍💫പറയാമോ….ടെലിവിഷൻ റിയാലിറ്റി ഷോകളിൽ സ്ഥിര സാന്നിധ്യം!! ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ജനപ്രിയ നടൻ

ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ ടെലിവിഷൻ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട്, പിന്നീട് ബിഗ് സ്ക്രീനിൽ സജീവമായ നിരവധി നടി നടന്മാർ ഉണ്ട്. ഇത്തരത്തിൽ ഒരു കോമഡി ടെലിവിഷൻ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും, അതിൽ ജേതാവ് ആവുകയും ചെയ്തതിന് ശേഷം

ഒരു മിമിക്രി കലാകാരനായി തന്റെ കരിയർ കൊണ്ടുപോകാൻ തീരുമാനിച്ച ഒരു നടന്റെ ബാല്യകാല ചിത്രമാണ് ഇവിടെ നിങ്ങൾ കാണുന്നത്.2007-ൽ സ്റ്റാർ വിജയിയിൽ സംപ്രേഷണം ചെയ്തിരുന്ന ‘കലക്ക പോവാത് യാര് സീസൺ 3’ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ ജേതാവ്. പിന്നീട്, ജോഡി നമ്പർ വൺ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ റണ്ണർ അപ്പ് ആയി. ബോയ്സ് വേഴ്‌സസ് ഗേൾസ് സീസൺ 1 എന്ന റിയാലിറ്റി ഷോയിലും മത്സരാർത്ഥിയായി പങ്കെടുത്ത ഇദ്ദേഹം

പിന്നീട്, സൂപ്പർ സിംഗർ ജൂനിയർ, കിംഗ്സ് ഓഫ് കോമഡി സീസൺ വൺ തുടങ്ങി നിരവധി റിയാലിറ്റി ഷോകളിൽ അവതാരകനായി പ്രവർത്തിക്കുകയും ചെയ്തു.ഒടുവിൽ, പാണ്ടിരാജ് സംവിധാനം ചെയ്ത, 2012-ൽ പുറത്തിറങ്ങിയ ‘മരിന’ എന്ന ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം കുറിക്കുകച്ച, ഇന്ന് തമിഴ് സിനിമ ഇൻഡസ്ട്രിയിൽ ജനപ്രിയ നടനായി സജീവമായി നിൽക്കുന്ന നടൻ ശിവകാർത്തികേയന്റെ ബാല്യകാല ചിത്രമാണ് ഇവിടെ കാണിച്ചിരിക്കുന്നത്.

തുടക്കത്തിൽ ശിവകാർത്തികേയൻ വലിയ രീതിയിൽ തമിഴ് സിനിമ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയില്ലെങ്കിൽ പോലും, പിന്നീട് കാലത്തിനനുസരിച്ച് അദ്ദേഹം വളർന്നുവന്നു.കാക്കി സട്ടയ്, രജിനിമുരുകൻ, റെമോ, വേലയ്ക്കാരൻ, സീമരാജ, കനാ, മിസ്റ്റർ ലോക്കൽ, ഡോക്ടർ തുടങ്ങി നിരവധി സിനിമകളിലൂടെ ശിവകാർത്തികേയൻ തമിഴ് സിനിമ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടി.

സയൻസ് ഫിക്ഷൻ കോമഡി ചിത്രമായ ‘അയലാൻ’ ആണ് ശിവകാർത്തികേയന്റെതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന ചിത്രം. അഭിനയത്തിന് പുറമേ നിർമ്മാണം, പിന്നണി ഗായകൻ, സംഗീത രചയിതാവ് എന്നീ മേഖലകളിൽ എല്ലാം ശിവകാർത്തികേയൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.