ആദ്യമായി ചുവടുകൾ വെച്ച് നില മോൾ!! ആരാധകർക്ക് വേണ്ടി വീഡിയോ പങ്കുവെച്ച് പേളി ശ്രീനിഷ് ദമ്പതികൾ.

ബിഗ് ബോസ് എന്ന മലയാളം ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരമായി മാറിയ താര ദമ്പതിമാരാണ് പേളി-ശ്രീനിഷ്. അവതാരക, മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലൂവെൻസർ, ആക്ടർ, ആർട്ടിസ്റ്റ്, അങ്ങനെ നിരവധി മേഖലകളിൽ പേളി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയരംഗത്തും മോഡലിംഗ് രംഗത്തും തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ് ശ്രീനിഷ് അരവിന്ദ്. ഇവരുടെ വിവാഹവും തുടർന്നുള്ള നില മോളുടെ ജനനവും ആരാധകർ ഏറ്റെടുത്തിരുന്നു.

ബിഗ് ബോസ് ടെലിവിഷൻ റിയാലിറ്റി ഷോയെ തുടർന്ന് നിരവധി അഭ്യൂഹങ്ങളും വിവാദങ്ങളും പേളിയെയും ശ്രീനിഷിനെയും തേടി എത്തിയിട്ടുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെയാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും ഏകമകളാണ് നില. നില എന്ന് പറയുമ്പോൾ തന്നെ ഉദിച്ചുനിൽക്കുന്ന പൂർണ്ണചന്ദ്രനെ ആണ് ഓർമ്മ വരുന്നത്. പേളിയെ പോലെ തന്നെ ചുരുണ്ട തലമുടിയും കുസൃതി ചിരിയും തന്നെ ആണ് മോൾ നിലക്കും . സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ് കൊച്ചു നില.

അവളുടെ കളിയും ചിരിയും കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. എന്നാൽ ഇപ്പോൾ നില മോൾ നടക്കാൻ പഠിക്കുന്ന വീഡിയോയാണ് താരദമ്പതികൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. മകൾ ആദ്യ ചുവടു വെക്കുമ്പോൾ ഏറെ സന്തോഷിക്കുക അവരുടെ അച്ഛനമ്മമാർ തന്നെയാണ് . പേളിയും ശ്രീനിഷും ചേർന്ന് മകളെ നടക്കാൻ പഠിപ്പിക്കുന്ന വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ ഇരുവരും ഷെയർ ചെയ്തിരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് കുസൃതി ചിരിയുമായി കൊച്ചുടുപ്പ് അണിഞ്ഞ് നില നടന്നടുക്കുന്നു.

“ഈ ചുവടുകൾ ഞങ്ങൾ ഒരിക്കലും മറക്കില്ല ” എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി കമന്റുകൾ ആണ് വന്നിരിക്കുന്നത്. ഇതിനുമുൻപ് മമ്മൂട്ടി, മോഹൻലാൽ,സുരേഷ് ഗോപി, ഇവരെ അനുകരിക്കുന്ന നിലയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിരുന്നു. നില മോളുടെ വളർച്ചയുടെ എല്ലാ ഘട്ടത്തിലും പേളി ശ്രീനിഷ് ആരാധകരും കൂടെത്തന്നെയുണ്ട് . യൂട്യൂബ് ചാനലിലൂടെയും താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ ആരാധകരോട് ഷെയർ ചെയ്യാറുണ്ട് .

Comments are closed.