റോബിൻ പോയപ്പോൾ ഈയൊരു കാര്യം ബിഗ്ഗ്‌ബോസ് പരിഗണിച്ചില്ല😮😮അവർ എടുത്ത ഒരു തീരുമാനമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം;തുറന്നുപറഞ്ഞ് ഫുക്രു

സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് സുപരിചിതനാണ് ഫുക്രു. ടിക്ക്ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധേയനായ ഫുക്രു പിന്നീട് ബിഗ്‌ബോസ് മലയാളം രണ്ടാം സീസണിൽ മത്സരാർത്ഥിയായി തിളങ്ങിയിരുന്നു. കൊറോണ വ്യാപനത്തെ തുടർന്ന് ഷോയുടെ രണ്ടാം ഭാഗം അവസാനിപ്പിക്കുമ്പോൾ അന്ന് ബിഗ്ഗ്ബോസ് വീട്ടിലുണ്ടായിരുന്ന വിരലിലെണ്ണാവുന്ന മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു ഫുക്രു. ഒരുപക്ഷേ ഒന്നാം സ്ഥാനം കിട്ടുമെന്ന് പോലും പ്രേക്ഷകർ പ്രവചിച്ചിരുന്ന ഒരു മത്സരാർത്ഥി കൂടിയായിരുന്നു ഫുക്രു.

ഇപ്പോഴിതാ ബിഗ്ഗ്‌ബോസ് നാലാം സീസണിൽ നടക്കുന്ന പുതിയ വിശേഷങ്ങളെപ്പറ്റി തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് ഫുക്രു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. “റോബിൻ മികച്ച മത്സരാർത്ഥി ആയിരുന്നു. സഹമത്സരാർത്ഥികളെക്കുറിച്ച് മറ്റൊരോടെങ്കിലുമോ അല്ലെങ്കിൽ ക്യാമറയുടെ മുൻപിൽ പോയിട്ട് പോലുമോ റോബിൻ കുറ്റം പറയാറില്ല. അത്‌ അദ്ദേഹത്തിന്റെ ഒരു മേന്മയാണ്.

ഈ സീസണിൽ ആരും നന്നായി ഗെയിം കളിക്കുന്നില്ല. ഷോ തുടങ്ങിയപ്പോൾ തന്നെ ചിലർ അവരുടെ സ്ട്രേറ്റജി മറ്റുള്ളവരിലേക്കും അടിച്ചേൽപ്പിച്ചു. എപ്പോഴും ജെനുവിൻ ആയിരിക്കണമെന്ന പോളിസി. വീട്ടിൽ ജെനുവിൻ ആകണം, ശരി. പക്ഷേ, ബിഗ്ഗ്‌ബോസ് തരുന്ന ടാസ്ക്കിൽ അതിന്റെ ആവശ്യമില്ല. ആ ഒരു കാര്യത്തിൽ പലരും പെട്ടുപോയി. ആദ്യമേ കല്പിച്ചുവെച്ച ഈ ജെനുവിൻ ചട്ടക്കൂടിന്റെ അകത്തുനിന്നാണ് എല്ലാവരും ടാസ്ക്ക് ചെയ്യുന്നത്.

ആരെങ്കിലും ടാസ്ക്കിനെ മറ്റൊരു രീതിയിൽ സമീപിച്ചാൽ പഴി കേൾക്കേണ്ടി വരുമോ എന്ന ഭയം പലരിലും വന്നു.” ഷോയിൽ നിന്നും ഇറങ്ങിപ്പോയ ജാസ്മിനെക്കുറിച്ചും ഫുക്രു തന്റെ അഭിപ്രായം പറയുന്നുണ്ട്. “ജാസ്മിനിൽ ഒരുപാട് നല്ല കാര്യങ്ങൾ ഉണ്ട്. പക്ഷേ, നമ്മുടെ ചിന്തകൾ മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുന്നത് അത്ര ശരിയായ രീതിയല്ല. മാത്രമല്ല, ഒരു പ്രശ്നം കഴിഞ്ഞാൽ അത്‌ അവിടെ വിട്ടേക്കണം. അതും പിടിച്ചോട്ട് എപ്പോഴും ഒരാളുടെ പിറകെ പോകരുത്”

Comments are closed.