ഇത് ഞങ്ങളുടെ യോ യോ ഫാമിലി!! യോയോ കുടുംബം ഇപ്പോൾ പൂർണമായി എന്ന് ജിപി ചേട്ടൻ; ഭർതൃ വീട്ടിൽ ഉത്തമ മരുമകളായി സാന്ത്വനം അഞ്ജലി…. ചിത്രം വൈറൽ..!! | G P Shared His Yo Yo Family Photo

G P Shared His Yo Yo Family Photo: സോഷ്യൽ മീഡിയ ഒന്നാകെ ആഘോഷമാക്കിയ വിവാഹമായിരുന്നു ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും. പ്രൗഢഗംഭീരമായ ചടങ്ങിൽ ഒന്നാകെ മലയാളികൾ ഏറെ സന്തോഷിക്കുകയും ഇരുവർക്കും പ്രാർത്ഥനകളും ആശംസകളും അറിയിച്ച് രംഗത്തെത്തുകയും ചെയ്തു.

ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്നുള്ള സൂചന ലഭിച്ച അന്നുമുതൽ ഇന്നുവരെ ഇവർക്കിടയിലെ ഓരോ സന്തോഷകരമായ നിമിഷങ്ങളിലും ഇവരെക്കാൾ അധികം സന്തോഷിച്ചത് ഇവരുടെ ആരാധകർ തന്നെയാണ്. കാത്തിരുന്ന വിവാഹം എന്നാണ് പലരും ഇവരുടെ പോസ്റ്റുകൾക്ക് താഴെ കമൻറ് എത്തിയിരുന്നതും. വിവാഹശേഷം ഗോവിന്ദന്റെ വീട്ടിലെത്തിയ ഗോപികയുടെ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. രണ്ട് വ്യത്യസ്ത ദ്രുവങ്ങളിലൂടെ ആളുകൾക്ക് മുന്നിലേക്ക് എത്തിയവരാണ് ഗോപികയും ഗോവിന്ദും.

അവതരണ മേഖലയിലൂടെ മലയാളികളുടെ സ്വീകരണ മുറിയിലേക്ക് ഗോവിന്ദ് പത്മസൂര്യ ഇറങ്ങിച്ചെന്നപ്പോൾ മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് ഗോപിക തന്റേതായ സ്ഥാനം ഉറപ്പിച്ചത്. അതിൽ എടുത്തുപറയേണ്ടത് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന സാന്ത്വനം എന്ന പരമ്പരയാണ്. ഇരുവരും തങ്ങളുടെതായ ഇടം ആളുകൾക്കിടയിൽ നേടിയെടുത്തപ്പോൾ മലയാളികൾ അവർ അറിയാതെ തന്നെ ഇവരെ കുടുംബത്തിലെ ഒരംഗമായി കണക്കാക്കുകയായിരുന്നു. ഇന്ന് വിവാഹം കഴിഞ്ഞ് സന്തോഷകരമായ നിമിഷങ്ങളിലൂടെ കടന്നു പോവുകയാണ് ഇരുവരും.

ഒരുപക്ഷേ വരനും വധുവും എന്നതിനേക്കാൾ ഉപരി നല്ല ഒരു സുഹൃത്തായാണ് ഇരുവരും പരസ്പരം കണ്ടിട്ടുള്ളത് ഇവരുടെ സൗഹൃദവും സ്നേഹവും കുടുംബത്തിലെ മറ്റ് അംഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട് എന്ന കാര്യത്തിലും യാതൊരു സംശയവുമില്ല. ഇപ്പോൾ തൻറെ യോ യോ ഫാമിലിയുടെ പോസ്റ്റ് ഗോവിന്ദ് പത്മസൂര്യ അദ്ദേഹത്തിൻറെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തതാണ് നിമിഷ നേരങ്ങൾക്കുളിൽ വൈറലായി മാറിയിരിക്കുന്നത്.