Gardening Easy Tricks : വീട്ടിലെ പൂന്തോട്ടത്തിൽ ചെടികൾ നടുമ്പോൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് മാറ്റിവയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ എല്ലാവരും എങ്ങനെ ലൈറ്റ് വെയിറ്റ് ആയി ചെടികൾ നട്ടുപിടിപ്പിച്ച് എടുക്കാൻ സാധിക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും. അതിനുള്ള പരിഹാരമാർഗങ്ങളാണ് ഇവിടെ വിശദമാക്കുന്നത്. അതിനായി ആദ്യം ചെടി നടേണ്ട പോട്ട് എടുക്കുക.
അതിനു ശേഷം ഉപയോഗിക്കാത്ത ചൂല് വീട്ടിലുണ്ടെങ്കിൽ അത് ചെറിയ കഷ്ണങ്ങളായി മുറിച്ച് മാറ്റി വയ്ക്കുക. എടുത്തു വച്ച പോട്ടിന്റെ അടി ഭാഗത്ത് മുറിച്ചു വെച്ച ചൂലിന്റെ കഷ്ണങ്ങൾ ഇട്ടു കൊടുക്കാവുന്നതാണ്. അതിന്റെ മുകളിൽ കരിയില പൊടിച്ച പോട്ട് മിക്സ് ആണ് ഇട്ടു കൊടുക്കേണ്ടത്. കരിയില ഇങ്ങനെ ചെയ്യുമ്പോൾ അത് ചെടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുകയും അതുപോലെ പോട്ടിന്റെ വെയിറ്റ് കുറയ്ക്കാനായും സഹായിക്കുന്നതാണ്.
ശേഷം കരിയില,പുളിപ്പിച്ച കഞ്ഞിവെള്ളം, മണ്ണ് എന്നിവ ചേർത്ത് ഉണ്ടാക്കിയ പോട്ട് മിക്സ് ചട്ടിയിൽ ഇട്ടു കൊടുക്കുക. ഇത്രയും ചെയ്യുമ്പോൾ തന്നെ പോട്ട് മിക്സ് ഏകദേശം തയ്യാറായിക്കഴിഞ്ഞു. അതിനുശേഷം മണ്ണിനു മുകളിൽ അല്പം വെള്ളം സ്പ്രേ ചെയ്ത് നൽകുക. അതിൽ ചെടി നട്ടു പിടിപ്പിക്കുക. ശേഷം ഈയൊരു പോട്ട് നല്ല വെളിച്ചവും വായു സഞ്ചാരവും ഉള്ള ഇടത്ത് സെറ്റ് ചെയ്യാവുന്നതാണ്. ആവശ്യമെങ്കിൽ സ്റ്റാൻഡ് ഉപയോഗിച്ച് അതിനു മുകളിലും പോട്ട് സെറ്റ് ചെയ്ത് നൽകാവുന്നതാണ്.
ഈയൊരു രീതിയിലൂടെ വളരെ കനം കുറഞ്ഞ പോട്ടിൽ ചെടികൾ സെറ്റ് ചെയ്ത് എളുപ്പത്തിൽ വളർത്തിയെടുക്കാവുന്നതാണ്. ഈയൊരു രീതി ചെയ്യുന്നത് വഴി പഴയ ചൂല് വെറുതെ കളയേണ്ട ആവശ്യം വരുന്നുമില്ല. കൂടാതെ പോട്ട് മിക്സ് തയ്യാറാക്കാനായി കൂടുതൽ മണ്ണിന്റെ ആവശ്യവും ഇവിടെ വരുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ചെടിയുടെ വേര് പിടിച്ചു കെട്ടിയാൽ വളരെ എളുപ്പത്തിൽ തന്നെ ചെടികൾ ഇതിൽ വളർന്ന് വലുതായി വരുന്നത് കാണാൻ സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Gardening Easy Tricks Video Credit : POPPY HAPPY VLOGS