കേടുവന്ന ഗ്യാസ് ലൈറ്റർ വീട്ടിൽ ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ.. ഇത്രനാളും എനിക്കിത് തോന്നീലല്ലോ!! | Gas lighter reuse Idea

എല്ലാവരെയും വീടുകളിൽ ഗ്യാസ് ലൈറ്റർ ഉണ്ടാകുമല്ലോ. ഗ്യാസ് ലൈറ്റർ ഉപയോഗിച്ച് ആയിരിക്കും മിക്കവരും സ്റ്റോവ് ഓൺ ആക്കുന്നത്. എന്നാൽ കേടായതും പഴയതുമായ ഗ്യാസ് ലൈറ്റർ കളയുകയാണ് പതിവ്. കേടായ ഗ്യാസ് ലൈറ്റർ കൊണ്ട് ചെയ്യാവുന്ന ഒരു കരകൗശല വസ്തു നോക്കാം. ഇതിനായി ആദ്യം ഒരു പത്ര പേപ്പർ ചുരുട്ടി എടുക്കുക.

ശേഷം വീണ്ടും ഒരു പേപ്പർ കൂടി അതിനുമുകളിലായി ചുരുട്ടി ഒരു ബോൾ പരുവത്തിലാക്കി എടുക്കുക. കുറച്ചു കൂടി വലിപ്പം കിട്ടുവാൻ ആയിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഈ ബോൾ ലൈറ്ററിനു മുകളിലായി വച്ചശേഷം ഒരു മാസ്കിങ് ടേപ്പ് കൊണ്ട് ഒട്ടിച്ചു കൊടുക്കുക. അടുത്തതായി വീണ്ടും ഒരു ന്യൂസ് പേപ്പർ എടുത്ത് നീളത്തിൽ വെച്ചതിനു ശേഷം ലെറ്റർ ബാക്കിയുള്ള

ഭാഗങ്ങളിൽ വൃത്ത ആകൃതിയിൽ ചുറ്റി കൊടുക്കുക. കൂടാതെ മാസ്കിന് ടേപ്പ് കൊണ്ട് വീണ്ടും ചുറ്റി കൊടുക്കുക. ശേഷം ഇതിന്റെ മുകൾ വശത്തായി ഗ്രീൻ കളർ പെയിന്റ് അടിച്ചു കൊടുക്കുക. അടിവശത്തായി ബ്രൗൺ കളറും അടിച്ചു കൊടുക്കുക. അടുത്തതായി ഗ്രീൻ കളർ പേപ്പർ എടുത്തു ചെറുതായി ഒന്ന് ഫോൾഡ് ചെയ്തതിനു ശേഷം നീളത്തിൽ കട്ട് ചെയ്തെടുത്ത ശേഷം

ചെറിയ ചെറിയ സ്ക്വയർ ആകൃതിയിൽ വീണ്ടും കട്ട് ചെയ്ത് എടുക്കുക. ഈ രീതിയിൽ കളർ പേപ്പർ മുഴുവനും ചെറുതായി ചെറുതായി കട്ട് ചെയ്ത് എടുക്കുക. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈയൊരു കലാസൃഷ്ടിയെ കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കാണൂ. Video credit : THASLIS DESIGNING

Comments are closed.