ദിൽഷ നീ ശരി😮നിനക്ക് നിന്റേതായ ഒരു കാരണമുണ്ട്;സംഭവത്തിൽ ദിൽഷക്ക് പിന്തുണയുമായി നടി ഗായതി സുരേഷ്

ബിഗ്‌ബോസ് മലയാളം നാലാം സീസൺ നടക്കുന്ന സമയത്ത് മത്സരാർത്ഥികളെ വളരെയധികം പിന്തുണച്ചിരുന്ന ഒരു സിനിമാതാരം തന്നെയാണ് നടി ഗായത്രി സുരേഷ്. ദിൽഷ പ്രസന്നൻ എന്ന മത്സരാർത്ഥിയെ നന്നായി സപ്പോർട്ട് ചെയ്തിരുന്ന ഗായത്രി ഡോക്ടർ റോബിൻ പുറത്തായതോടെ ദിൽഷക്ക് വേണ്ടി പൂർണമായും കളത്തിലിറങ്ങുകയായിരുന്നു. ദിൽഷ വിജയിയായ സമയത്തും ഗായത്രി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഒരു വീഡിയോ ചെയ്തിരുന്നു.

എന്തുകൊണ്ടും ദിൽഷ ഒന്നാം സ്ഥാനത്തിന് അർഹയാണ് എന്നും അതിന് താൻ കാണുന്ന ചില കാരണങ്ങളും നിരത്തിക്കൊണ്ടായിരുന്നു ഗായത്രിയുടെ വീഡിയോ. കഴിഞ്ഞ ദിവസമാണ് ഡോക്ടർ റോബിനുമായുള്ള എല്ലാ സൗഹൃദവും അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ദിൽഷ രംഗത്തുവന്നത്. ഡോക്ടർ റോബിന്റെ ആരാധകരെ മൊത്തത്തിൽ പ്രകോപിപ്പിച്ച ഒരു സംഭവം തന്നെയായിരുന്നു അത്.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് നടി ഗായത്രിയും തന്റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പേജിലാണ് ഗായത്രി ദിൽഷയെക്കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. “ഇങ്ങനെയൊരു പ്രതികരണം ദിൽഷ നടത്തിയതിന്റെ കാരണം നിനക്ക് മാത്രമേ അറിയൂ പ്രിയപ്പെട്ട ദിൽഷ, നീ എന്തോ ഒന്ന് മനസ്സിൽ കണ്ടിട്ട് തന്നെയാണ് ഇത് ചെയ്തത്എന്തോ വലിയ ഒരു കാര്യം മനസ്സിൽ കണ്ടുകൊണ്ടാണ് നീ ഇങ്ങനെയൊരു യാത്ര ചെയ്യാൻ തീരുമാനിച്ചത്, അതു കൊണ്ടാണ് ഇതെല്ലം ഇപ്പോൾ നിനക്ക് കടന്നുപോകേണ്ട സാഹചര്യങ്ങളായി വന്നുഭവിച്ചത്”

ഗായത്രി പങ്കുവെച്ച കുറിപ്പിന് താഴെ വ്യത്യസ്തമായ ഒട്ടേറെ കമ്മന്റുകളാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒന്നാം സ്ഥാനത്തിന് ദിൽഷ ഒരുപക്ഷേ അർഹയായിരിക്കാം, പക്ഷെ ഇപ്പോൾ നടത്തിയ ഈ പ്രതികരണം, അത് അപക്വമാണ് എന്ന തരത്തിലാണ് ചിലരുടെ കമന്റുകൾ. ഇപ്പോഴും ദിൽഷയെ പിന്തുണച്ചു കൊണ്ടിരിക്കുന്നതിന് ഗായത്രിയെ ട്രോളുന്നവരും സോഷ്യൽ മീഡിയയിൽ ഏറെയാണ്.

Comments are closed.