ഈ പഴം നിസാരകാരനല്ല! ഇതിന്റെ പേര് അറിയാമോ.? ഈ പഴത്തിന്റെ ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും!!

നമ്മുടെ നാട്ടിൽ പൊതുവെ മഴക്കാലത്ത് മാത്രം കണ്ട് വരുന്ന ചെടിയാണ് ​ഗോൾഡൻ ബറി. ഞൊട്ടയ്ക്ക, മൊട്ടാംബ്ലി, മലതക്കാളിക്കീര അങ്ങനെ നിരവധി പേരുകളിൽ പല സ്ഥലങ്ങളിൽ ​ഗോൾഡൻ ബറി അറിയപ്പെടുന്നു. പലരും ഒരുപുൽച്ചെടിയായി മാത്രം കാണുന്ന ഗോൾഡൻ ബറി സത്യത്തിൽ അത്ര നിസാരക്കാരനല്ല. ​

ഗോൾഡൻ ബറി കഴിച്ചാലുള്ള ​ഗുണങ്ങൾ നമുക്ക് നിരവധിയാണ്. ആപ്പിൾ, മാങ്ങ, മുന്തിരി എന്നിവയെക്കാൾ പലപ്പോഴും നമുക്ക് ​​ഗുണം നൽകുന്ന ഫലമാണ് ഗോൾഡൻ ബറി. ഏറ്റവും പ്രധാനമായ കാര്യം നേത്ര സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് ​ഗോൾഡൻ ബറി. ദക്ഷിണാഫ്രിക്ക, അമേരിക്ക, ഇന്ത്യ, ചൈന എന്നിവിടങ്ങളിലാണ് ഗോൾഡൻ ബറി ധാരാളമായി കാണാറുള്ളത്.

വൈറ്റമിൻ സിയും എയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് മറ്റൊരു വസ്തുത. പോളിഫിനോൾ, കാറോടിനോയിഡ് ഇതിന്റെ ഫലത്തിൽ അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദം നിയന്ത്രിക്കാൻ ഈ പഴത്തിന് സാധിക്കും. കാത്സ്യം, ഫോസ്ഫറസ് എന്നിവയും ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. മറ്റൊരു ഗുണം കൊഴുപ്പും കലോറിയും തീരെക്കുറവായ ഈ ഫലം

പ്രമേഹ രോഗികൾക്കും ഏറ്റവും നല്ലതാണ്. പ്രമേഹ രോഗികൾ നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് ​ഗോൾഡൻ ബറി. ​ഗോൾഡൻ ബറിയിൽ ഫെെബറുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹം കുറയ്ക്കാൻ ഒരുപാട് സഹായിക്കും. ഗോൾഡൻ ബെറിയുടെ കൂടുതൽ ഗുണങ്ങൾ അറിയാൻ വീഡിയോ കാണൂ. Video credit : Kairali Health

Comments are closed.