പ്രണയ വിവാഹമല്ല!! പ്രീ എൻഗേജ്മെന്റ് പാർട്ടിയൊരുക്കി സുഹൃത്തുക്കൾ; എൻഗേജ്മെന്റ് ദിനത്തിൽ വെള്ള വസ്ത്രത്തിൽ തിളങ്ങി ഹരിത നായർ.!! | Haritha Nair Revealed Her Groom Face

Haritha Nair Revealed Her Groom Face: മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഹരിത നായർ. കുടുംബശ്രീ ശാരത എന്ന പാരമ്പരയിലെ സുസ്മിതയായി എത്തി മികച്ച പ്രകടനം ആണ് താരം കാഴ്ച വെയ്ക്കുന്നത്. ചെമ്പരത്തി എന്ന പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന ഹരിത വില്ലത്തി വേഷമാണ് ചെമ്പരത്തിയിൽ ചെയ്തത്. കുടുംബശ്രീ ശാരതയിലും സ്ഥിതി വ്യത്യസ്‌തമല്ല.

പരമ്പരയിലെ സുസ്മിത എന്ന വില്ലത്തിയാണ് താരം. മുംബൈ മലയാളിയാണ് ഹരിത. ജനിച്ചതും വളർന്നതും എല്ലാം മുംബൈയിൽ ആണെങ്കിലും കേരളത്തിലെ പാലക്കാട് സ്വദേശിനിയാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം താരം പ്രേക്ഷകരുമായി പങ്ക് വെയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്റ്റീവ് ആണ് താരം. കുറച്ചു നാളുകൾക്ക് മുൻപ് താൻ വിവാഹിതയകാൻ പോകുകയാണെന്ന വിവരം സോഷ്യൽ മീഡിയയിലൂടെ താരം പങ്ക് വെയ്ക്കുകയുണ്ടായി.

എന്നാൽ ആരാണ് വരൻ എന്ന് യാതൊരു സൂചനയും തരാത്ത പോസ്റ്റുകൾ ആണ് താരം പങ്ക് വെച്ച് കൊണ്ടിരുന്നത്. മുഖം മറച്ച പോസ്റ്റുകൾ കണ്ട് സീരിയൽ രംഗത്ത് ഉള്ളയാൾ ആണോ എന്നും പ്രേക്ഷകർ സംശയിച്ചു. എന്നാൽ ഇപ്പോൾ പ്രേക്ഷകരുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയുമായി തന്റെ വിവാഹ നിശ്ചയ ദിവസം തന്നെ എത്തിയിരിക്കുകയാണ് ഹരിത. സനോജ് ആണ് ഹരിതയുടെ വരൻ. ദുബായിൽ ആണ് ജോലി ചെയ്യുന്നത്. മാട്രിമോണിയൽ വഴി കണ്ട് മുട്ടിയതാണ് ഇരുവരും.

6 മാസം മുൻപ് തന്നെ തങ്ങൾ തമ്മിൽ പരിചയപ്പെട്ടിരുന്നു എന്നും അത് കൊണ്ട് തന്നെ അറേഞ്ച്ഡ് മാര്യേജ് ആണെങ്കിലും ലവ് മാര്യേജ് പോലെ തന്നെയാണ് ഫീൽ ചെയ്യുന്നതെന്നും ഇരുവരും പറഞ്ഞു. സെപ്തംബർ മാസമാണ് ഇരുവരുടെയും വിവാഹം. പാലക്കാട്‌ സ്വദേശി തന്നെയാണ് സനോജ്. ഹരിതയുടെ സീരിയൽ ഒന്നും തന്നെ സനോജ് കണ്ടിട്ടില്ലെന്നും. താൻ ഒരു നടിയാണെന്ന് അറിയാത്ത ആളെ വേണം വിവാഹം കഴിക്കാൻ എന്ന് താൻ ആഗ്രഹിച്ചിരുന്നു എന്നും ഹരിത പറഞ്ഞു.