ഇതൊരു അടിപൊളി സൂത്രം!!ക്യാൻസറിനെ പോലും പ്രതിരോധിക്കും. മഞ്ഞളും തേനും ചേർന്നാലുള്ള അത്ഭുത ഗുണങ്ങൾ.

മഞ്ഞളിന്റെയും തേനിന്റെയും ഔഷധ ഗുണങ്ങളെപ്പറ്റി അറിയാത്തവർ നമുക്കിടയിൽ ഒരുപക്ഷേ വിരളമായിരിക്കും. പാരമ്പര്യമായി കൈ മാറിപ്പോരുന്ന ഔഷധ വിദ്യകളിൽ മഞ്ഞളിനും തേനിനും എപ്പോഴും വലിയ പ്രാധാന്യമാണ് ഉള്ളത്.

അതിനാൽ തന്നെ മഞ്ഞളും തേനും ചേർത്തുള്ള മിക്സ് കഴിക്കുക വഴി വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളെ നമ്മുടെ ശരീരത്തിൽ നിന്നും മാറ്റി നിർത്താനും രോഗങ്ങളിൽ നിന്ന് രക്ഷനേടാനും നമുക്ക് സാധിക്കും. ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ ഓർഗാനിക് തേനും ലേശം കുരുമുളകും ചേർത്തുകൊണ്ട് ഉണ്ടാക്കിയ ഈ മിശ്രിതം രണ്ടാഴ്ചകാലം എയർ ടൈറ്റ് ഉള്ള ഒരു പാത്രത്തിൽ സൂക്ഷിക്കുക ശേഷം മാത്രമേ ഉപയോഗിക്കാവൂ.

രോഗങ്ങളെക്കാൾ ഉപരി രോഗ പ്രതിരോധ ശേഷിക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് മഞ്ഞൾ. ശരീരത്തിലെ ബാക്ടീരിയകളെ ഇല്ലാതാക്കാനും ശരീരത്തിന് ഊർജ്ജം നൽകാനും എന്തുകൊണ്ടും അത്യുത്തമമാണ് മഞ്ഞളും തേനും ചേർത്തുള്ള ഈ ഒരു മിക്സ്. അമിതവണ്ണം, ചുമ, ജലദോഷം ,കഫക്കെട്ട് എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും ഇത് നല്ലൊരു ഔഷധമാണ്. മാത്രമല്ല ക്യാൻസർ പോലെയുള്ള മഹാമാരികൾ വരാതിരിക്കാൻ മഞ്ഞളും തേനും എന്തുകൊണ്ടും ഉത്തമമാണ്.

ക്യാൻസർ കോശങ്ങളെ തുരത്താനും മറ്റും കഴിവുള്ള ഒന്നുകൂടിയാണ് മഞ്ഞളിന്റെയും തേനിന്റെയും ഈയൊരു മിശ്രിതം. ശരീരത്തിന് പുറത്തോ അകത്തോ ഉള്ള മുറിവുകളെ സുഖപ്പെടുത്താനും ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഏറ്റവും അനുയോജ്യമായ ഒരു ഔഷധം കൂടിയാണ് ഈ ഒരു മിശ്രിതം. കുട്ടികളിൽ ഓർമ്മക്കുറവ് മാറാനും ബുദ്ധി വികാസത്തിനും ഈയൊരു മിശ്രിതം കഴിക്കുക വഴി വലിയ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. മാത്രമല്ല, ശരീരത്തിൽ യാതൊരുവിധ പാർശ്വഫലങ്ങളും ഇവ കൊണ്ട് ഉണ്ടാകുന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയമായ മറ്റൊരു സവിശേഷത.

Comments are closed.