ചെമ്പരത്തിപ്പൂ കൊണ്ട് ഇങ്ങനെയും ഒരു ഉപയോഗം ഉണ്ടായിരുന്നോ? ഇതെന്തുകൊണ്ട് നാം നേരത്തെ അറിഞ്ഞില്ല.

നമ്മുടെ വീടുകളിലും പരിസരങ്ങളിലും പലതരത്തിലുള്ള ചെടികളും പൂക്കളും നാം കാണാറുണ്ടല്ലോ. പലതും നാം നട്ടു വളർത്തുന്നത് ആണെങ്കിലും നട്ടുവളർത്താതെ തന്നെ വളരുന്ന പൂച്ചെടികളിൽ ഒന്നാണല്ലോ ചെമ്പരത്തിപ്പൂ. കാണാൻ ഭംഗിയൊക്കെ ഉണ്ടായിട്ടും നാം അത്രമേൽ ഗൗനിക്കാത്ത ഒരു പൂ കൂടിയാണ് ചെമ്പരത്തിപ്പൂവ്. എന്നാൽ ഈ ഒരു ചെമ്പരത്തിപ്പൂ കൊണ്ടുള്ള ഗുണങ്ങളും ഉപയോഗങ്ങളും അറിഞ്ഞാൽ നിങ്ങൾ ഒരിക്കലും അതിനെ വിട്ടുകളയില്ല.

ആദ്യമായി ചെമ്പരത്തിപ്പൂ കൊണ്ട് എങ്ങനെ നല്ല രുചിയുള്ള ഹിബിസ്കസ് ഡ്രിങ്ക് ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യമായി നല്ല വൃത്തിയുള്ള നാല് ചെമ്പരത്തിപ്പൂ പറിച്ചെടുക്കുക. രണ്ട് ഗ്ലാസ് ഡ്രിങ്ക് ഉണ്ടാക്കാനാണ് നാല് ചെമ്പരത്തിപ്പൂ ആവശ്യമുള്ളത്. ശേഷം അവയിലെ ഉറുമ്പിനെയും മറ്റും കളയാനായി വൃത്തിയായി വെള്ളത്തിൽ കഴുകുക. ശേഷം രണ്ടെണ്ണം വീതം ഓരോ ഗ്ലാസിലേക്കും ഇട്ടുകൊണ്ട് നല്ല ചൂടുള്ള വെള്ളം അവയിലേക്ക് ഒഴിക്കുക.

ഇത്തരത്തിൽ ചൂട് വെള്ളം ഒഴിക്കുമ്പോൾ അവയുടെ നിറം ഉടനെത്തന്നെ വയലറ്റ് നിറത്തിലേക്ക് മാറുന്നതായി നമുക്ക് കാണാൻ സാധിക്കും. തുടർന്ന് ഗ്ലാസിലെ ചെമ്പരത്തിപ്പൂവ് എടുത്തുമാറ്റിക്കൊണ്ട് അതിലേക്ക് ചെറുനാരങ്ങയുടെ നീരൊഴിക്കുമ്പോൾ വലിയൊരു മാജിക് തന്നെ നമുക്ക് കാണാൻ സാധിക്കും. ചെറുനാരങ്ങയുടെ നീര് അതിലെക്ക് ഒഴിക്കുമ്പോൾ വെള്ളത്തിന്റെ നിറം അപ്പാടെ മാറുകയും ചുവന്ന് തുടുത്ത നിറത്തിലേക്ക് മാറുകയും ചെയ്യും.

ശേഷം ഈയൊരു ലായനിലേക്ക് മധുരം ആവശ്യമുള്ളവർക്ക് പഞ്ചസാരയും ചേർത്താൽ നമ്മുടെ വീട്ടിൽ വരുന്ന അതിഥികൾക്കും മറ്റും കൊടുക്കാനുള്ള കിടിലൻ വെൽക്കം ഡ്രിങ്ക് റെഡി. പ്രമേഹരോഗം ഉള്ളവർക്ക് മധുരം ചേർക്കാതെയും ഈ ഒരു ഡ്രിങ്ക് കഴിക്കാവുന്നതാണ്.

Comments are closed.