മലയാളികൾ മനം മയക്കുന്ന ലൂക്കിൽ ഹണി റോസ് 😍😍ചിരിക്ക് മുന്നിൽ കീഴടങ്ങിയെന്ന് കമന്റുകൾ

മലയാള സിനിമാ ലോകത്ത് ഏറെ ശ്രദ്ധനേടിയ ഗ്ലാമറസ് നടിമാരിലൊരാളാണല്ലോ ഹണി റോസ്. “ബോയ്ഫ്രണ്ട്” എന്ന വിനയൻ ചിത്രത്തിലൂടെ അഭിനയ ലോകത്തെത്തിയ താരം മലയാളത്തിനു പുറമേ തെലുങ്ക് കന്നഡ സിനിമാലോകത്തും നിറസാന്നിധ്യമാണ്. ഗ്ലാമറസ് വേഷങ്ങൾ അതിന്റെ പൂർണ്ണതയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ സാധിക്കുമെന്നതാണ് ഇവരെ മറ്റു യുവ നടിമാരിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

2005 മുതൽ തന്നെ സിനിമാലോകത്ത് ഉണ്ടായിരുന്നുവെങ്കിലും ജയസൂര്യ നായകനായി പുറത്തിറങ്ങിയ ” ട്രിവാൻഡ്രം ലോഡ്ജ്” എന്ന ചിത്രത്തിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തിലൂടെയാണ് താരം പ്രേക്ഷകശ്രദ്ധ നേടുന്നത്. തുടർന്നിങ്ങോട്ട് 5 സുന്ദരികൾ, റിങ് മാസ്റ്റർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഇട്ടിമാണി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലും മറ്റ് സൗത്ത് ഇന്ത്യൻ ഇൻഡസ്ട്രികളിലും സജീവമായി മാറുകയായിരുന്നു ഇവർ. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ള താരത്തെ ഒരു മില്യണിലധികം പേർ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നുണ്ട്. അതിനാൽ തന്നെ താരം പങ്കുവെക്കുന്ന പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്യാറുണ്ട്.

എന്നാൽ ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച തന്റെ പുത്തൻ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. പിങ്ക് ആൻഡ് വൈറ്റ് നിറത്തിലുള്ള കോസ്റ്റ്യൂമിൽ ബോൾഡ് ആൻഡ് ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഈയൊരു ചിത്രങ്ങൾ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കിയതിനാൽ നിരവധി പേരായിരുന്നു പ്രതികരണങ്ങളുമായി എത്തിയിരുന്നത്.

ഈയൊരു ചിത്രത്തിൽ തങ്ങളുടെ ഇഷ്ട താരത്തിന്റെ കോസ്റ്റ്യൂമിനേക്കാൾ മുഖത്തെ വശ്യമായ ചിരിയാണ് തങ്ങളെ ഹഠാകർഷിച്ചത് എന്നാണ് ആരാധകരിൽ ചിലർ അഭിപ്രായപ്പെടുന്നത്. മോഹൻലാൽ നായകനായി എത്തുന്ന മോൺസ്റ്റർ എന്ന ചിത്രമാണ് ഹണിറോസിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകളിൽ ഒന്ന്, എന്നതിനാൽ തന്നെ ഈയൊരു സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.

Comments are closed.