ചക്കപഴം കെടുകൂടാതെ എത്ര നാളും സൂക്ഷിക്കാം!! ഇതൊരു അടിപൊളി സൂത്രം

മലയാളികളുടെ പ്രിയപ്പെട്ട ഫല വർഗങ്ങളിൽ ഒന്നാണല്ലോ ചക്കപ്പഴം. ചക്കപ്പഴം കൊണ്ടുള്ള നിരവധി വിഭവങ്ങൾ നാം പലപ്പോഴും വീടുകളിൽ തന്നെ ഉണ്ടാക്കാറുണ്ട്. ചക്ക ജ്യൂസ്, ചക്ക കേക്ക് എന്നിങ്ങനെ പോകുന്നു മലയാളികളുടെ പാചക കണ്ടുപിടുത്തങ്ങൾ. എന്നാൽ ഇതൊരു സീസണൽ പഴം ആയതിനാൽ എല്ലാ കാലാവസ്ഥയിലും ചക്ക നമുക്ക് ലഭിക്കണമെന്നില്ല.

മാത്രമല്ല വേനൽക്കാലം ആയാൽ ഒരു ചക്കച്ചുള എങ്കിലും കിട്ടിയാൽ നന്നായിരുന്നു എന്ന് നമുക്ക് പലർക്കും തോന്നാറുണ്ട്. മാത്രമല്ല എങ്ങനെയാണ് ചക്ക അവശ്യ കാലത്തേക്ക് സൂക്ഷിച്ച് വയ്ക്കേണ്ടത് എന്നതിനെക്കുറിച്ച് നമ്മളിൽ പലർക്കും അറിയണമെന്നില്ല. അതുകൊണ്ട് എങ്ങനെയാണ് ഒരു വർഷത്തോളം പഴുത്ത ചക്ക സൂക്ഷിക്കാൻ സാധിക്കുമെന്ന് നമുക്ക് നോക്കാം. ആദ്യമായി നന്നായി പഴുത്ത ചക്കയെടുത്ത്‌ കൊണ്ട് അവരുടെ പൂഞ്ഞു ഭാഗം കളയാതെ ചുളകളായി മാറ്റിയെടുക്കുക.

ശേഷം നമ്മുടെ വീടുകളിലും മറ്റുമുള്ള സിപ് ലോക്ക് പ്ലാസ്റ്റിക് കവറുകളിൽ ഇവ നിറക്കുകയും ശേഷം അവ സിപ് ലോക്ക് ചെയ്തു ഫ്രീസറിൽ സൂക്ഷിക്കുകയും ചെയ്താൽ ഒരു വർഷത്തോളം നമുക്ക് ചക്കപ്പഴം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല ഇനി ഇത്തരത്തിൽ സിപ് ലോക്ക് ബാഗുകൾ ഇല്ലാത്തവർ എയർ ടൈറ്റ് ആയുള്ള പ്ലാസ്റ്റിക് കണ്ടെയ്നർ ബോക്സിലും ഇവ സൂക്ഷിക്കാവുന്നതാണ്.

പ്ലാസ്റ്റിക് ബോക്സ് വൃത്തിയായി കഴുകി ഉണക്കിയതിനു ശേഷം അവയുടെ അടിഭാഗത്ത് ടിഷ്യൂ പേപ്പർ വിരിക്കുക. ശേഷം ഇതിലേക്ക് ചക്കച്ചുളകൾ ഓരോന്നായി നിരത്തി വെക്കുകയും ചെയ്യുക. ഇത്തരത്തിൽ കണ്ടയിനർ ബോക്സിൽ സൂക്ഷിക്കുമ്പോൾ ചക്കയുടെ കുരു കളയാൻ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് ഈയൊരു പാത്രം ഫ്രീസറിൽ സൂക്ഷിച്ചാൽ ഏകദേശം ഒരു മാസത്തിൽ കൂടുതൽ ചക്കച്ചുള കേടാവാതെ സൂക്ഷിക്കാവുന്നതാണ്.

Comments are closed.