ആരെയും ആകർഷിക്കും രണ്ടുനില വീട്;1690 സ്ക്വയർ ഫീറ്റിൽ ഒരു വീട്

രണ്ടു നിലകളിലായി 1690 സ്ക്വയർ ഫീറ്റ് വരുന്ന വീടാണിത്. നാലു ബെഡ്റൂം ഹാൾ കിച്ചൺ എന്നിവയാണ് വീടിന്റെ മെയിൻ പ്ലാനിൽ ഉൾപ്പെടുന്നത്. 42 ലക്ഷം രൂപയാണ് വീടിന്റെ ടോട്ടൽ എസ്റ്റിമേറ്റ്.വിശാലമായ മുറ്റം.വീടിന്റെ സിറ്റൗട്ട്. സിറ്റൗട്ടിൽ നിന്നും വീട്ടിലേക്ക് കയറുന്നതിനുള്ള മെയിൻ ഡോർ നിർമ്മിച്ചിരിക്കുന്നത് മരം കൊണ്ടാണ് ഇത് ഡബിൾ ഡോർ ആണ്. വീടിന്റെ ഒരു വശത്തായാണ് കാർ പാർക്ക് അറേഞ്ച് ചെയ്തിരിക്കുന്നത്. ഡോർ തുറന്ന് അകത്തു കയറിയാൽ വിശാലമായ ലിവിങ് ഏരിയ.

ഇവിടെ എൽ ഷേപ്പ്ഡ് സോഫ ആണ് സിറ്റിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്.ഇവിടെ തന്നെയാണ് ടിവി യൂണിറ്റ് അറേഞ്ച് ചെയ്തിരിക്കുന്നത്.ലിവിങ്ങിൽ നിന്നും ഡൈനിങ്ങിലേക്ക് കടക്കുന്നു.ആറുപേർക്ക് സുഖമായിരുന്നു ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് ഡൈനിങ് ഹാൾ സെറ്റ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും ഫസ്റ്റ് ഫ്ലോറിലേക്കുള്ള സ്റ്റെയർ കൊടുത്തിരിക്കുന്നു. ചേർന്നു ലിവിങ്ങിനും ഇടയിലുള്ള ചെറിയ സ്പേസിലാണ് വാഷ് ഏരിയ കൊടുത്തിരിക്കുന്നത്.

സ്റ്റെയറിന്റെ നേരെ താഴെയുള്ള ഭാഗം സ്റ്റോറേജ് സ്പേസ് ആയി ക്രമീകരിച്ചിരിക്കുന്നു.ഡൈനിങ്ങിനോട് ചേർന്ന് തന്നെയാണ് കിച്ചൺ കൊടുത്തിരിക്കുന്നത്.കിച്ചനിൽ ആവശ്യമുള്ള കബോർഡ് വർക്കുകൾ എല്ലാം തന്നെ ചെയ്തിട്ടുണ്ട്.കിച്ചണിനോട് ചേർന്ന് തന്നെ വർക്ക് ഏരിയയും കൊടുത്തിരിക്കുന്നു.താഴെയുള്ള രണ്ട് ബെഡ്റൂമുകൾ അത്യാവശ്യം സ്ഥലസൗകര്യം ഉള്ളതും അറ്റാച്ച്ഡ് ബാത്റൂം വരുന്നതുമാണ്.

ഇവിടെ വാർഡ്രോബും മറ്റും അറേഞ്ച് ചെയ്തിട്ടുണ്ട്.ചെയർ കയറി മുകളിൽ എത്തുമ്പോൾ ചെറിയ ഒരു അപ്പർ ലിവിങ് ഏരിയ. ഇവിടെ രണ്ട് ബെഡ്റൂമുകൾ കൂടിയുണ്ട്. ഇവയും അറ്റാച്ച്ഡ് ബാത്റൂം സൗകര്യം വരുന്നതാണ്. ഒരു യൂട്ടിലിറ്റി സ്പേസ് ആണ് പിന്നീട് ഉള്ളത്. യൂട്ടിലിറ്റി സ്പേസിൽ നിന്നും ചെറിയൊരു കോണി തടെറസിലേക്ക് കൊടുത്തിട്ടുണ്ട്.

Rate this post

Comments are closed.