വീട്ടിൽ ഇടിച്ചക്ക ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ ഇതുവരെ തോന്നീലല്ലോ😳ഇടിച്ചക്ക കുക്കറിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!! Idichakka Special Recipe

ഇപ്പോൾ ചക്കയുടെ സീസൺ ആണ്. അതുകൊണ്ടുതന്നെ ചക്ക കൊണ്ടുള്ള പലഹാരങ്ങളും ഭക്ഷണപദാർ ത്ഥങ്ങളും ആണ് വീടുകളിൽ അധികവും തയ്യാറാക്കി വരുന്നത്. ഈ സാഹചര്യത്തിൽ ചക്കപ്പുഴുക്കും ചക്ക ഉപ്പേരിയും ഒക്കെ തയ്യാറാക്കുന്നവർക്കായി ചക്ക കൊണ്ട് എങ്ങനെ വളരെ പെട്ടെന്ന് തന്നെ ഒരു കൂട്ടാൻ തയ്യാറാക്കി എടുക്കാം എന്നാണ് ഇന്ന് നോക്കുന്നത്

ഇടിച്ചക്ക തോരൻ വയ്ക്കുവാൻ വളരെ എളുപ്പമായ മാർഗ്ഗം ആണ് ഇന്ന് പരിചയപ്പെടുന്നത്. അതിനായി ആദ്യം തന്നെ ആവശ്യം ഒരുപാട് മൂത്ത് പോകാത്ത ഇളം പരുവത്തിലുള്ള ഇടിച്ചക്ക ഒക്കെയാണ്.അത് എടുത്തശേഷം ഇത് രണ്ടായി മുറിച്ച് അതിൻറെ ഒരു ഭാഗം ഇടിച്ചക്ക തോരൻ ആയി എടുക്കാവുന്നതാണ്. പുറം തൊലി കളയാതെ തന്നെ ചെറിയ കഷണ ങ്ങളാക്കി നന്നായി കഴുകി ഒരു കുക്കറിൽ ഇട്ട് മൂന്നു വിസിൽ വരുന്ന

രീതിയിൽ ഇതൊന്ന് വേവി ച്ചെടുക്കാം. 3 വിസിൽ വന്നശേഷം ഇത് പുറത്തെടുത്ത് ഒരു കത്തി ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ഇതിൻറെ തൊലിചെത്തി കളയാവുന്നതാണ്. ചക്ക അരക്ക് ഒന്നും തന്നെ കയ്യിൽ പറ്റാതെ തന്നെ തൊലി കളയുന്ന തിനുള്ള എളുപ്പ വഴി കൂടിയാണ് ഇത്. അതിനുശേഷം ഈ ചക്ക നന്നായി ഒന്ന് ഇടിച്ച് എടുക്കാവു ന്നതാണ്. അതിനുശേഷം ഇടിച്ചക്ക തോരന് ആവശ്യമായ മുതിര വേവിച്ചെടുക്കാം.

ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് മുതിര ഇട്ട് നന്നായി ഒന്ന് വറുത്തെടുത്ത് അല്പം വെള്ളം കൂടി ഇതിലേക്ക് ഒഴിക്കാം.ഇത് നന്നായി ഒന്ന് വെന്തുവരുമ്പോൾ ഇതിലേക്ക് മുൻപ് ഇടിച്ചു വെച്ചിരിക്കുന്ന ഇടിച്ചക്ക കൂടി ചേർത്ത് ഒന്ന് ഇളക്കി അടച്ചു വെക്കാം. നന്നായി വെന്ത് വരുമ്പോഴേക്കും ഇതിന് ആവശ്യമായ ബാക്കി ചേരുവകൾ കൂടി തയ്യാറാക്കാം. അതിനായി വീഡിയോ കാണുക. Idichakka Special Recipe.. Video Credits : Cheerulli Media

Comments are closed.