ബീറ്റ്റൂട്ട് ഒരിക്കലെങ്കിലും കഴിച്ചവർ കാണുക :ഇതെല്ലാം അറിഞ്ഞിരിക്കണം

ബീറ്റ്റൂട്ട് ഒരിക്കലെങ്കിലും കഴിച്ചവർ ഇതെല്ലാം ഒരിക്കൽ എങ്കിലും ഒന്ന് കാണുക. അതേ ഇലയും കിഴങ്ങും ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഒരു പച്ചക്കറി വിളയാണ് ബീറ്റ്റൂട്ട്. ഗാർഡൻ ബീറ്റ്, റെഡ് അഥവാ ഗോൾഡൻ ബീറ്റ് എന്നീ പേരുകളിൽ ഇതറിയപ്പെടുന്നു. ബ്രിട്ടീഷ് കടൽത്തീരങ്ങളിലാണിത് ബീറ്റ്റൂട്ട് ജന്മമെടുത്തത്. ഇതിൽ സുക്രോസ് എന്ന പഞ്ചസാര അടങ്ങിയിരിക്കുന്നു. ബീറ്റ്റൂട്ടിന്റെ ചുവപ്പുനിറത്തിന് കാരണം ബെറ്റാലെയ്ൻ എന്ന വർണ്ണകമാണ്. 4000 വർഷം മുമ്പു തന്നെ ബീറ്റ്റൂട്ട് കൃഷി ചെയ്തിരുന്നു.

പുരാതന റോമക്കാർ ഇതിനെയൊരു പ്രധാന ഭക്ഷണമായി ഉപയോഗിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബീറ്റ്റൂട്ടിൽ നിന്നും സുക്രോസ് വേർതിരിക്കാമെന്നുള്ള കണ്ടുപിടിത്തം വ്യാവസായികമായത് ഇതിനെയൊരു പ്രാധാന്യമുള്ള വിളയാക്കി മാറ്റി. പലവിധ ഔഷധഗുണങ്ങളുമുള്ള ഒരു സസ്യമാണ് ബീറ്റ്റൂട്ട്. തണുപ്പുരാജ്യങ്ങളിൽ പഞ്ചസാരയുടെ ഉറവിടമാണ് ബീറ്റ്റൂട്ട്. റഷ്യയാണ് ബീറ്റ്റൂട്ട് ഉത്പാദനത്തിൽ മുന്നിട്ടുനിൽക്കുന്നത്. മുഖ്യമായും ഇതിന്റെ തായ്‌വേരിലാണ് ഭക്ഷണം സംഭരിച്ചിരിക്കുന്നത്.നമ്മൾ എല്ലാവരും തന്നെ ഇക്കാര്യത്തിൽ അൽപ്പം കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം

അതേസമയം മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, ജീവകം സി, ബീറ്റെയ്ൻ എന്നിവയുടെ നല്ല ഉറവിടമാണിത്. ശരീരത്തിൽ വച്ച് ബീറ്റാനിന് ശിഥിലീകരണം സംഭവിക്കാത്തതിനാൽ ഉയർന്ന അളവിൽ അത് മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്നതിനാൽ ബീറ്റ്റൂട്ട് ഉപഭോഗത്തിനുശേഷം മൂത്രം രക്തം കലർന്ന നിറത്തിലാകും. ഇത് സന്ദേഹമുണ്ടാക്കാമെങ്കിലും അല്പസമയത്തിനുശേഷം നിറവ്യത്യാസം ഇല്ലാതാകുന്നു. ഇതിലെ ബീറ്റാനിൻ കരളിൽ പലവിധകാരണങ്ങളാൽ കൊഴുപ്പ് അടിയുന്നത് തടയുന്നു. ഇതിലെ ഉയർന്ന നൈട്രേറ്റുകൾ രക്തസമ്മർദ്ദം കുറയ്ക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. 500 മി.ലി.ബീറ്റ്റൂട്ട് കഴിച്ചാൽ ഒരു മണിക്കൂറിനകം രക്തസമ്മർദ്ദം കുറയുന്നു. ചിലയിനം ആന്റിഓക്സിഡന്റുകളും ഇതിലുണ്ട്. ബീറ്റാനിൻ ചുവന്ന ഭക്ഷ്യവർണ്ണവസ്തുവുണ്ടാക്കാൻ ഉപയോഗിക്കുന്നു. വൈനുണ്ടാക്കാനും ബീറ്റ്റൂട്ട് ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Health&BeautyCare ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്

Comments are closed.