പുട്ട് പൊടി ഇല്ലാതെ പുട്ട് ഉണ്ടാക്കാം!!നല്ല സോഫ്റ്റ്‌ പുട്ട് തയ്യാറാക്കാം 😋

നല്ല സോഫ്റ്റ്‌ പുട്ട് തയ്യാറാക്കാൻ ഇനി പൊടി വേണ്ട, അതിനായി ഒരു ഗ്ലാസ്‌ അരി മതി, സാധാരണ പൊടി വാങ്ങി ഉണ്ടാക്കുന്ന പുട്ടിനേക്കാളും സ്വാദ് ആണ്‌ ഈ പുട്ടിനു, രാവിലെ തയാറാക്കിയാൽ മതി, സൂക്ഷിച്ചു വയ്ക്കേണ്ട ആവശ്യമേ ഇല്ല.

നല്ല മൃദൂലമായ പുട്ട് ആണ്‌ ഇങ്ങനെ തയ്യാറാകുമ്പോൾ കിട്ടുന്നത്, കൂടാതെ എണ്ണ ചേർക്കാത്ത പലഹാരം ആയതു കൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടമാണ് പുട്ട്, ഏതു അരി ആയാലും ഇങ്ങനെ ചെയ്തു പുട്ട് തയ്യാറാക്കാം.

പുട്ടിനു ആവശ്യത്തിന് വേണ്ട അരി എടുക്കുക, ശേഷം ഒരു തുണിയിൽ അരി ഇട്ടു നന്നായി കെട്ടി, ഇഡ്‌ലി പാത്രത്തിൽ ആക്കി ആവിയിൽ പുഴുങ്ങി എടുക്കുക. ശേഷം ചൂടോടെ തന്നെ അരി പൊടിച്ചു എടുക്കുക. പൊടിച്ച അരി ഉപ്പും, വെള്ളവും ചേർത്ത് അപ്പോൾ തന്നെ നനച്ചു എടുക്കുക പുട്ട് കുടത്തിൽ വെള്ളം വച്ചു ചൂടാകുമ്പോൾ, പുട്ട് കുറ്റിയിൽ തേങ്ങയും, പുട്ട് പൊടിയും നിറച്ചു ആവിയിൽ വേകിച്ചു എടുക്കുക.

പുട്ട് ആണെങ്കിൽ എന്തു കറിയുടെ കൂടെയും കഴിക്കാനും ഇഷ്ടമാണ്. കറി ഇല്ലെങ്കിലും പുട്ടു കഴിക്കാം. അങ്ങനെ ഹെൽത്തി ആയ പുട്ട് ഇനി നിമിഷങ്ങൾ കൊണ്ട് തയ്യാറാക്കാം. തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്..