ഇനി താരം മാവ്!! വീശിയടിക്കാതെ സോഫ്റ്റായ കലക്കി പൊറോട്ട.. ഇത് ഒന്നൊന്നര ഐറ്റം ആണ് ട്ടോ!! | Liquid layered paratha recipe
എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു വിഭവമാണ് പൊറോട്ട എന്ന് പറയുന്നത്. ഏത് പ്രായത്തിലുള്ളവർക്കും കഴിക്കാൻ സാധിക്കും എന്നത് കൊണ്ട് തന്നെ ഇത് വളരെ പെട്ടെന്ന് തന്നെ വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്ന് തിരയുന്നവർ ആണ് അധികവും ആളുകൾ. ഈ സാഹചര്യ ത്തിൽ എങ്ങനെ വീട്ടിൽ അനായാസേന നിമിഷ നേരങ്ങളിൽ പൊറോട്ട തയ്യാറാക്കാം എന്നാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. അതിനായി സാധാരണ പൊറോട്ടയ്ക്ക് മാവ് കുഴച്ച് വയ്ക്കുന്നതുപോലെ നാലോ അഞ്ചോ
മണിക്കൂർ കുഴച്ച് വയ്ക്കുകയോ മറ്റ് ബുദ്ധിമുട്ടുകളോ ഒന്നും തന്നെ ഇല്ല. ആദ്യം തന്നെ ചെയ്യേണ്ടത് ആവശ്യ ത്തിന് മൈദ ഒരു പാത്രത്തിൽ എടുക്കുകയാണ്. ഒരു കപ്പോ രണ്ട് കപ്പോ ഇഷ്ടാനുസരണം എടുത്തശേഷം അതിലേക്ക് ഒരു കോഴിമുട്ട മുഴുവനായി പൊട്ടിച്ചു ഒഴിക്കാവുന്നതാണ്. ഇത് അല്പം വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം. പച്ചവെള്ളം ആണ് ചേർക്കാനായി എടുക്കേണ്ടത്. ദോശമാവിനേക്കാൾ

അല്പം ലൂസായി വേണം മാവ് കലക്കി എടുക്കുവാൻ. ഇതിലേക്ക് അല്പം ഉപ്പു കൂടി ചേർത്ത് ഇളക്കി കഴിഞ്ഞാൽ പൊറോട്ടയ്ക്ക് വേണ്ട മാവ് റെഡിയായി കഴിഞ്ഞിരി ക്കുകയാണ്. അതിനുശേഷം ഓയിൽ കവറിലോ പാലിന്റെ കവറിലോ തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഒരു പാൻ അടുപ്പത്ത് വച്ച് നന്നായി ചൂടാക്കിയശേഷം അതിൽ അല്പം ഓയിൽ തേച്ചു പിടിപ്പിച്ചതിനു ശേഷം
കവറി ലാക്കി വച്ചിരിക്കുന്ന മാവ് വട്ടത്തിൽ നൂലുപോലെ ലേയർ ആക്കി ഇതിലേക്ക് ഒഴുകുന്നതാണ്. അതിനുശേഷം ഇത് തിരിച്ചും മറിച്ചും ഇട്ടു നന്നായി മൊരിച്ചെടുക്കുക. അൽപം എണ്ണയും തൂകി എടുക്കാവുന്നതാണ്. Liquid layered paratha recipe .. Video Credits : She book
Comments are closed.