വെറും 5 മാസം കൊണ്ട് ഇങ്ങനെ ഒരു മാറ്റമോ :വമ്പൻ മേക്കോവറിൽ ഞെട്ടിച്ച് ഇഷാനി

മലയാളസിനിമയിൽ മേക്കോവറുകൾ ഒരു പുതിയ കാര്യമല്ല. വണ്ണം കുറച്ചും ഹെയർ സ്റ്റൈലുകൾ മാറ്റിയും മറിച്ചുമൊക്കെ മേക്കോവറുകൾ നടത്തുന്ന താരങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്തത ആവുകയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ഇഷാനി കൃഷ്ണ. ഇഷാനിയുടെ മേക്കോവർ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇഷാനിയുടെ ട്രെയിനറായ രോഹിത് പ്രതാപ് തന്നെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

സ്വതവേ മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഇഷാനി വണ്ണം കൂട്ടിയാണ് മേക്കോവർ നടത്തിയിരിക്കുന്നത്. അഞ്ചു മാസം കൊണ്ട് 35 കിലോയിൽ നിന്ന് 53 കിലോയിലേക്കാണ് ഇഷാനിയുടെ വെയിറ്റ് ഉയർന്നത്. ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും മികച്ച വെയിറ്റ് ഗെയിനിംഗ് ട്രാൻസ്ഫോർമേഷൻ എന്ന കുറിപ്പോടെയാണ് ട്രയിനറായ രോഹിത് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിന്നെ ട്രെയിൻ ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും രോഹിത് കുറിച്ചിട്ടുണ്ട്.

വീഡിയോക്ക് താഴെ മറുപടിയുമായി എത്തിയ ഇഷാനി എല്ലാ ക്രെഡിറ്റ്സും രോഹിത് ചേട്ടനുള്ളതാണന്ന് പറയുന്നു.’എൻറെ ജീവിതത്തിൽ ഇങ്ങനെ ഒരു ദിവസം ഉണ്ടാകും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.സന്തോഷവും അഭിമാനവും തോന്നുന്നു. ഇപ്പോൾ എനിക്ക് എന്നോട് തന്നെ മതിപ്പ് തോന്നുന്നു. അതിന് കാരണം നിങ്ങളാണ് ഒരിക്കലും സാധ്യമാകില്ലെന്ന് കരുതിയ കാര്യമാണ് ഇപ്പോൾ യാഥാർഥ്യമായി ഇരിക്കുന്നത്’ തന്റെ മേക്കോവറിനെ കുറിച്ചുള്ള ഇഷാനിയുടെ വാക്കുകൾ ഇങ്ങനെയാണ്. ഏതായാലും ഇഷാനിയുടെ മേക്കോവർ വീഡിയോ കയ്യടികളോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇത് എല്ലാവർക്കും പ്രചോദനമാണെന്നും സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ കുടുംബമാണ് ഇഷാനി കൃഷ്ണയുടേത്. അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയും സഹോദരിമാരായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവരും സോഷ്യൽ മീഡിയ എപ്പോഴും നിറഞ്ഞുനിൽക്കുന്നവരാണ്. സ്വന്തമായി യൂട്യൂബ് ചാനലുകൾ ഉള്ള ഇവരെല്ലാം എപ്പോഴും തങ്ങളുടെ വിശേഷങ്ങളുമായി ആരാധകർക്ക് മുൻപിൽ എത്താറുണ്ട്.സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായക വേഷത്തിലെത്തിയ വൺ എന്ന ചിത്രത്തിലൂടെയാണ് ഇഷാനി അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. തുടർന്നും ഇഷാനി മലയാള സിനിമയിൽ സജീവമാകുന്നു എന്നതിന്റെ സൂചനകൾ ആണ് ഈ മേക്കോവർ വീഡിയോയിലൂടെ പുറത്തുവരുന്നത്.

Comments are closed.