പാവമായി ജാസ്മിൻ 😱എറിഞ്ഞു പൊട്ടിച്ച ചെടിക്കും ചട്ടിക്കും പകരം പുതിയത് വാങ്ങി;പേര് പ്രായശ്ചിത്തം!!ഇനി അവർ സുഹൃത്തുക്കൾ!!! ശത്രുവിനെപ്പോലും മിത്രമാക്കിയ ഡോക്ടർക്ക് വൻ കയ്യടികൾ

ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസണിൽ നിന്നും ഔട്ടാകുന്ന മത്സരാർത്ഥികളെ ഒരേപോലെ അമ്പരപ്പിക്കുന്ന ഒന്നാണ് പുറത്ത് ഡോക്ടർ റോബിനുള്ള വൻ പ്രേക്ഷകപിന്തുണ. ബിഗ്ഗ്‌ബോസ് വീടിനകത്ത് റോബിനുമായി വലിയ കലഹങ്ങൾ ഉണ്ടാക്കിയവരും പുറത്തെത്തുമ്പോൾ ഡോക്ടർക്കുള്ള ഫാൻബേസ് കണ്ട് നിലപാടുകൾ തിരുത്തിയ കാഴ്ചയും പ്രേക്ഷകർ കണ്ടതാണ്. എന്നാൽ പ്രേക്ഷകർ ഏവരും ഒരേപോലെ ഉറ്റുനോക്കിയ ഒന്നായിരിന്നു ഷോയിൽ നിന്നും പിൻവാങ്ങിയ ജാസ്മിന്റെ പ്രതികരണങ്ങൾ.

പിൻവാങ്ങിയതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഓൺലൈൻ ചാനലുകളിൽ അതിഥിയായെത്തിയ ജാസ്മിൻ വീടിനകത്തെന്ന പോലെ തന്നെ റോബിനെതിരെയുള്ള വെല്ലുവിളികൾ തുടരുകയായിരുന്നു. മാത്രമല്ല ഡോക്ടർ റോബിൻ ബിഗ്ഗ്‌ബോസ് ഷോയിൽ തുടരില്ല എന്നുറപ്പിക്കാൻ വേണ്ടിയാണ് താൻ ആ ഷോ വേണ്ടെന്ന് വെച്ചതെന്നും ജാസ്മിൻ വ്യക്തമായിരുന്നു. എന്നാൽ റോബിൻ തിരികെ വരുന്നു എന്നറിഞ്ഞപ്പോഴുള്ള അസ്വസ്ഥതയും ഭയവുമാണ് പിൻവാങ്ങാൻ ജാസ്മിനെ പ്രേരിപ്പിച്ച കാരണങ്ങളെന്ന് പ്രേക്ഷകർക്ക് വ്യക്തമായി അറിയാമായിരുന്നു. അഭിമുഖങ്ങൾക്ക് ലഭിച്ച പ്രതികരണങ്ങൾ പോലും ജാസ്മിനെ ഭൂരിഭാഗം പ്രേക്ഷകരും അംഗീകരിക്കുന്നില്ല എന്ന് തെളിയിക്കുന്നതായിരുന്നു.

പുറത്തിറങ്ങിയ ജാസ്മിൻ ആദ്യദിനങ്ങൾ നിമിഷക്കൊപ്പമായിരുന്നു ചിലവഴിച്ചത്. ഇപ്പോൾ വീട്ടിൽ തിരിച്ചെത്തിയ ജാസ്മിൻ ചെയ്ത ഒരു പ്രവൃത്തിയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ബിഗ്‌ബോസ് വീട്ടിൽ നിന്നും ഇറങ്ങവേ ഡോക്ടർ റോബിന്റെ പേരിലുള്ള ചെടിച്ചട്ടി ജാസ്മിൻ എറിഞ്ഞുപൊട്ടിച്ചിരുന്നു. ഇപ്പോൾ ഒരു പുതിയ ചെടിയും ചട്ടിയും താരം വാങ്ങിയിരിക്കുകയാണ്. ‘പ്രായശ്ചിത്തം’ എന്നാണ് ചെടിക്ക് പേര് നൽകിയിരിക്കുന്നത്.

ഇതിന്റെ ചിത്രം താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇതോട് കൂടി ഡോക്ടർ റോബിനോടുള്ള ജാസ്മിന്റെ ദേഷ്യവും പകയും കെട്ടടങ്ങിയോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ബിഗ്ഗ്‌ബോസ് വീട്ടിനുള്ളിൽ വെച്ച്‌ ഒരുതവണ അപ്രതീക്ഷിതമായി ജാസ്മിൻ റോബിനെ കെട്ടിപ്പിടിച്ചിരുന്നു. എന്നാൽ അതിന് ശേഷം അവർ തമ്മിലുള്ള യുദ്ധം കടുക്കുകയായിരുന്നു.

Comments are closed.