ആരെയും പേ ടിച്ചിട്ടല്ല😮അന്ന് ഞാൻ ഓടിക്കളഞ്ഞതിന് വ്യക്തമായ കാരണങ്ങളുണ്ട്! ദിൽഷയെ കാണാൻ ഞാൻ ബാംഗ്ലൂരിൽ പോകുന്നുണ്ട്

ബിഗ്ഗ്‌ബോസ് നാലാം സീസണിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മത്സരാർത്ഥിയാണ് ജാസ്മിൻ മൂസ. തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ജാസ്മിൻ ഷോയിൽ നിന്നും അറുപത്തിയേഴാം ദിവസം ഇറങ്ങിപ്പോവുകയായിരുന്നു. സെൽഫ് റെസ്പെക്റ്റിന് ഏറെ പ്രാധാന്യം നൽകുന്ന ജാസ്മിൻ മൂസ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒരു മാസ് വോക്ക് ഔട്ടാണ് നടത്തിയത്. ഇപ്പോഴിതാ റോബിൻ-ദിൽഷ പോരുമായി ബന്ധപ്പെട്ട് തന്റെ തുറന്ന പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് ജാസ്മിൻ.

ബിഗ്‌ബോസ് വീട്ടിലായിരുന്നപ്പോൾ റോബിനും ജാസ്മിനും തമ്മിലായിരുന്നു യുദ്ധം. മത്സരത്തിൽ നിന്നും പുറത്താക്കിയ റോബിനെ വീണ്ടും ഷോയിലേക്ക് തിരിച്ചുകൊണ്ടുവരുമോ എന്ന സംശയത്തിന്റെ പുറത്തായിരുന്നു ജാസ്മിൻ പിൻവാങ്ങിയത്. ബിഗ്ഗ്‌ബോസ് ഷോയ്ക്ക് ശേഷം ഏവരും ചർച്ച ചെയ്ത ഒരു വിഷയമായിരുന്നു റോബിനും ദിൽഷയും തമ്മിലുള്ള റിലേഷൻഷിപ്പ്. ഏറ്റവുമൊടുവിൽ റോബിനുമായുള്ള എല്ലാ സൗഹൃദവും ഉപേക്ഷിച്ച് ദിൽഷ എല്ലാത്തിനും ഫുൾ സ്റ്റോപ്പ് ഇടുകയായിരുന്നു. ഇതിനെക്കുറിച്ച് ജാസ്മിനോട് അഭിപ്രായം ചോദിച്ചപ്പോൾ താരത്തിന്റെ പ്രതികരണം ഇങ്ങനെ

“അവരുടെ കാര്യമല്ലേ, അത്‌ അവരോട് തന്നെ ചോദിക്ക്. ദിൽഷയുമായി ഉടൻ തന്നെ ഒരു മീറ്റപ്പ് വെച്ചിട്ടുണ്ട്. റോബിനെയും ദിൽഷയെയും അവരുടെ പാട്ടിന് വിട്ടേക്ക്. ഇപ്പോൾ കുറേ ഓൺലൈൻ മാധ്യമങ്ങൾ അവരെപ്പറ്റി എല്ലാത്തരത്തിലും അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. അത്‌ മതി”.കഴിഞ്ഞയിടെ മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകാതെ ഓടിയകന്ന ജാസ്മിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. “അന്ന് എനിക്ക് ഫ്ലൈറ്റ് മിസ്സ്‌ ആകുമെന്ന് കരുതിയാണ് ഓടിയത്.

ബാഗും മറ്റും എടുക്കണമായിരുന്നു. കൂടെ ഉണ്ടായിരുന്നവർക്ക് തിരുവനന്തപുരത്തേക്കാണ് പോവേണ്ടിയിരുന്നത്. എന്റെ ഡെസ്റ്റിനേഷൻ വേറെ ആയിരുന്നു. അതുകൊണ്ടാണ് സംസാരിച്ചുനിൽക്കാതെ പെട്ടെന്ന് നടന്നുനീങ്ങിയത്”. ഇനി ഫിറ്റ്നസ് ട്രെയ്നർ എന്ന നിലയിൽ കൂടുതൽ ശ്രദ്ധയോടെ കരിയർ മുന്നോട്ടുകൊണ്ടുപോകും എന്നാണ് ജാസ്മിൻ പറയുന്നത്.

Comments are closed.