ജാസ്മിൻ മൂസയുടെ ആദ്യത്തെ ഉദ്ഘാടനം കണ്ടോ!!കൊച്ചിയിൽ വമ്പൻ സ്വീകരണവുമായി ആരാധകർ

ചുട്ടുപൊള്ളുന്ന ജീവിതാനുഭവങ്ങളിൽ നിന്ന് കരകയറി ഒടുവിൽ മലയാളത്തിലെ ബ്രഹ്മാണ്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിൽ വരെ എത്തിനിൽക്കുന്ന ജീവിതമാണ് ജാസ്മിൻ മൂസയുടേത്. കരുത്തുറ്റ വനിതയാണ് ജാസ്മിൻ. കനൽ നിറഞ്ഞ ജീവിത വഴികളിലൂടെയായിരുന്നു ജാസ്മിന്റെ യാത്ര. ബിഗ്ബോസ് മലയാളം നാലാം സീസണിലെ വേറിട്ട മത്സരാർത്ഥി തന്നെയായിരുന്നു താരം. എന്നാൽ അറുപത്തിയേഴാം ദിവസം ഷോയിൽ നിന്നും സ്വന്തം ഇഷ്ടപ്രകാരം നടന്നകലുകയായിരുന്നു ജാസ്മിൻ.

ബിഗ്ബോസ് വീട്ടിൽ ഒരു മത്സരാർത്ഥിയുമായി ഉണ്ടായിരുന്ന സ്വകാര്യവൈരാഗ്യത്തിന്റെ പേരിൽ ആ ഷോ തന്നെ മതിയാക്കേണ്ടി വന്നു ജാസ്മിന്. സെൽഫ് റെസ്‌പെക്റ്റിന് പ്രാധാന്യം കൊടുത്തുകൊണ്ട് താൻ പിൻവാങ്ങുന്നു എന്നാണ് അന്ന് താരം പറഞ്ഞത്. ബിഗ് ബോസിന് ശേഷവും ജാസ്മിനെ തേടി ഒത്തിരി വേദികൾ എത്തി. എന്നാൽ ഇപ്പോഴിതാ താരം ആദ്യമായി ഒരു ഇനാഗുറേഷൻ നിർവഹിച്ചിരിക്കുകയാണ്.

ഡി ടബാറ്റയുടെ ഷോറൂം ആണ് ജാസ്മിൻ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനവേദിയിൽ കാറിൽ വന്നിറങ്ങിയ താരത്തെ കാത്തിരുന്നത് വൻ ജനസാഗരം തന്നെയാണ്. ജാസ്മിന് വേണ്ടി ആർപ്പുവിളിച്ചും മനം നിറയുന്ന സ്വീകരണം നൽകിയും ഒട്ടേറെ പേരാണ് അവിടെയുണ്ടായിരുന്നത്. താരത്തിനൊപ്പം ഒരു ഫോട്ടോയെടുക്കാൻ തിരക്കുകൂട്ടിയവരും ഏറെയാണ്. എന്താണെങ്കിലും ഉൽഘാടകയായി വന്ന ജാസ്മിൻ ഒരു മാസ് പ്രകടനം തന്നെ കാഴ്ചവെച്ചാണ് മടങ്ങിയത്.

ഒരു ഫിറ്റ്നസ് ട്രെയ്‌നർ കൂടിയാണ് ജാസ്മിൻ. ബാംഗ്ലൂരിലാണ് ജാസ്മിന്റെ താമസം. ഡോക്ടർ റോബിനുമായി ഉണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും ജാസ്മിൻ ഈയിടെ അവസാനിപ്പിച്ചിരുന്നു. ബിഗ്ഗ്‌ബോസ് കഴിഞ്ഞ് തിരികെയെത്തിയപ്പോൾ തന്റെ ലൈഫ് പാർട്ണർ പോലും ജാസ്മിനെ ഉപേക്ഷിച്ചുപോയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ റിലേഷൻഷിപ്പ് തുടരാൻ പറ്റില്ല എന്നും കുറച്ച് നാളുകൾക്ക് ശേഷം പറ്റിയാൽ വീണ്ടും ഒരുമിക്കാം എന്നുമായിരുന്നു പാർട്ണർ കൈക്കൊണ്ട തീരുമാനം.

Comments are closed.