സിനിമാസ്റ്റൈലിൽ ജാസ്മിൻ പടിയിറങ്ങി😮😮😮നെഞ്ചും വിരിച്ച് സിഗരറ്റ് വലിച്ച് ഒരു മാസ്സ് പിൻവാങ്ങൽ;ഇത് തിരിച്ചുവരാത്ത യാത്രയോ

അങ്ങനെ ജാസ്മിൻ ബിഗ്ഗ്‌ബോസ് വീടിന്റെ പടിയിറങ്ങി.സിനിമാസ്റ്റൈലിൽ നെഞ്ചും വിരിച്ച് ധൈര്യം കൈവിടാതെയാണ് ജാസ്മിൻ ബിഗ്ഗ്‌ബോസ് വീടിന്റെ ഗേറ്റ് മറികടന്നത്. സിഗരറ്റും വലിച്ച് ചങ്കൂറ്റത്തോടെയുള്ള ആ പോക്ക് പ്രേക്ഷകരെ മൊത്തത്തിൽ കൗതുകത്തിലാഴ്ത്തി എന്ന് പറയാം. ഇങ്ങനെയൊരു ഇറങ്ങിപ്പോക്ക് ബിഗ്ഗ്‌ബോസ് ഷോയിൽ ഇതിനുമുൻപ് ഉണ്ടായിട്ടുണ്ടോ എന്നത് സംശയം തന്നെയാണ്. ഡോക്ടർ റോബിനെ ബിഗ്ഗ്‌ബോസ് തിരിച്ചുവിളിക്കാൻ സാധ്യതയുണ്ട് എന്ന് മനസിലായതോടെയാണ് ജാസ്മിൻ തകർന്നത്.

‘അവൻ ഈ വീട്ടിലേക്ക് വന്നാൽ ഞാൻ ഇവിടന്ന് ഇറങ്ങും’ എന്നുപറഞ്ഞുകൊണ്ട് തുടങ്ങിയ പോരാട്ടം വന്നെത്തിയത് ഈ പിൻവാങ്ങലിൽ ആണ്. “എനിക്കിവിടെ നിൽക്കാൻ ഇനി താല്പര്യമില്ല. ഒരാളെ ഫിസിക്കൽ അസോൾട്ട് ചെയ്താൽ പോലും കാറിക്കൂവി ആ ഇരയെ ട്രീറ്റ് ചെയ്യുന്നത് ഞാൻ ഇവിടെ കണ്ടു. അവനെ ഇവിടെ വിശുദ്ധനായ റോബിൻ ആക്കാൻ ശ്രമിക്കുന്നത് കാണാൻ ഞാൻ ഉണ്ടാകില്ല. ഞാൻ ശാരീരികമായി തളർന്നുകഴിഞ്ഞു, മാനസികമായും തളർന്നിരിക്കുന്നു, വൈകാരികമായി ഏറെ ക്ഷീണിതയാണ്”.

ഇത്തരത്തിൽ പ്രതികരിച്ചുകൊണ്ടാണ് ജാസ്മിൻ കണഫഷൻ റൂമിൽ പൊട്ടിത്തെറിച്ചത്. സഹമത്സരാർത്ഥികളിൽ പലരും ജാസ്മിനെ സമാധാനിപ്പിക്കാനും അനുനയിപ്പിക്കാനും ശ്രമിച്ചെങ്കിലും ജാസ്മിൻ ആരെയും അടുപ്പിച്ചില്ല. പോകുന്ന വഴിയിൽ റോബിന്റെ ചെടിച്ചട്ടി എടുത്ത് പൊട്ടിക്കുകയും ചെയ്തു ജാസ്മിൻ. “എനിക്ക് സ്വന്തമായി ഒരു വീടില്ല. പക്ഷേ സെൽഫ് റെസ്പക്റ്റ് പണയം വെച്ച്‌ ഇവിടെ നിന്ന് ജയിക്കാനോ അങ്ങനെ കിട്ടുന്ന 75 ലക്ഷം കൊണ്ട് വീട് വെക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല.

എനിക്ക് നല്ല ആരോഗ്യമുണ്ട്. പണിയെടുത്ത് ജീവിക്കാനറിയാം”. ജാസ്മിന്റെ വാക്കുകൾ കടുപ്പിച്ചുള്ളതായിരുന്നു. എന്നാൽ ഇത്തവണ ബിഗ്ഗ്‌ബോസ് പോലും കൂടുതൽ അനുനയശ്രമങ്ങൾ നടത്താൻ പോയില്ല എന്നാണ് പ്രേക്ഷകർ തന്നെ പറഞ്ഞുവെക്കുന്നത്. ഇനി എത്ര സീസൺ വന്നാലും ജാസ്മിന്റെ ഈ പോക്ക് ബിഗ്ഗ്‌ബോസ് ആരാധകരുടെ മനസ്സിൽ എന്നും ഉണ്ടാകും എന്നാണ് പ്രേക്ഷകർ പറയുന്നത്.

Comments are closed.