അവാർഡ് ലഭിച്ചത് ആഘോഷമാക്കി ജയസൂര്യയും കുടുംബവും :ആഹ്ലാദ നിമിഷം കാണാം 👌👌

കഠിനാധ്വാനം കൊണ്ടും അഭിനയ മികവുകൊണ്ടും മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ച താരമാണ് ജയസൂര്യ. ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് സഹനടനിലേക്കും സഹനടനിൽ നിന്നും നായകനിലേക്കുമുള്ള ജയസൂര്യയുടെ വളർച്ച മലയാളികൾ ഏറെ സന്തോഷത്തോടെയാണ് വീക്ഷിച്ചത്. വ്യത്യസ്തതയാർന്ന കഥാപാത്രങ്ങൾ കൊണ്ടും മികവാർന്ന അഭിനയശേഷി കൊണ്ടും ഇന്ന് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ജയസൂര്യ.

ഇപ്പോഴിതാ സംസ്ഥാന അവാർഡ് നേടിയതിന്റെ സന്തോഷത്തിലാണ് ജയസൂര്യയും കുടുംബവും. പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സംസ്ഥാന സർക്കാരിന്റെ 2020 ലെ മികച്ച നടനുള്ള പുരസ്കാരം ഇക്കുറി ജയസൂര്യയെ തേടിയെത്തിയത്. ചിത്രത്തിലെ വെള്ളം മുരളി എന്ന കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അവാർഡ് പ്രഖ്യാപനത്തിന്റെ വീഡിയോ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം കാണുന്ന ജയസൂര്യയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യ മക്കളായ അദ്വൈതും വേദയും അവാർഡ് പ്രഖ്യാപിച്ച നിമിഷം ജയസൂര്യയെ കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. മറ്റു കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ജയസൂര്യയ്ക്ക് ജയ് വിളിക്കുന്നതും വീഡിയോയിലുണ്ട്. ചിത്രത്തിൽ തന്നോടൊപ്പം പ്രവർത്തിച്ച സഹപ്രവർത്തകർക്ക് അവാർഡ് സമർപ്പിക്കുന്നു

എന്നാണ് ജയസൂര്യ പറഞ്ഞത്. മിമിക്രിയിലൂടെ സിനിമാ രംഗത്തേക്ക് കടന്നുവന്ന ജയസൂര്യ 2001 ൽ പുറത്തിറങ്ങിയ ദോസ്ത് എന്ന ചിത്രത്തിലാണ് ആദ്യമായി മുഖം കാണിച്ചത്. തൊട്ടടുത്ത വർഷം 2002ൽ ഊമപെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിൽ നായകനായി. പിന്നീടങ്ങോട്ട് നിരവധി സിനിമകളിൽ തിളങ്ങിയ താരത്തിന് ദേശീയ സംസ്ഥാന അവാർഡുകൾ നേടിക്കൊടുത്ത ചിത്രമാണ് സു സു സുധി വാത്മീകം. ട്രാൻസ്ജെൻഡേഴ്സിന്റെ കഥ പറഞ്ഞ ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂഫിയും സുജാതയും ആണ് ജയസൂര്യയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. കത്തനാർ ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

Comments are closed.