താര ദമ്പതികളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി; പുതിയ ബിഎംബ്ല്യു സ്വന്തമാക്കി ജീവ ജോസഫും അപർണ തോമസും

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതിമാരാണ് ജീവ ജോസഫും ഭാര്യയും അവതാരകയുമായ അപര്‍ണ തോമസും. ഒരു മലയാളം ചാനലിലെ ടെലിവിഷന്‍ ഷോയില്‍ അവതാരകരായി എത്തിയ സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നതും തുടർന്ന് വിവാഹം കഴിക്കുന്നതും. ദമ്പതിമാരായിട്ടുള്ള അവതാരകർ എന്ന് കേൾക്കുമ്പോൾ തന്നെ ഇപ്പോൾ മനസ്സിലേക്ക് ഓടി വരുന്ന മുഖമാണ് ജീവ ജോസഫിന്റേയും അപർണ തോമസിന്റേയും. രണ്ട് പേരും അവതരണ രംഗത്തിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയവരാണ്.

തമാശകളും കൗണ്ടറുകളും രസകരമായ അവതരണ ശൈലിയുമൊക്കെ കൊണ്ട് വളരെ പെട്ടെന്ന് തന്നെയാണ് ജീവ ജോസഫ് മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്നത്. കിരൺ ടിവി ഫോൺ ഇൻ പ്രോഗ്രാമിലൂടെ ടെലിവിഷൻ രംഗത്തേക്ക് വന്ന ജീവ പിന്നീട് സീ കേരള ചാനലിലെ മ്യൂസിക് റിയാലിറ്റി ഷോയായ സരിഗമപയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ആളാണ് ജീവ.

വിവാഹത്തിന് മുമ്പും ശേഷവും സോഷ്യൽ മീഡിയയിൽ സജീവമായ താര ദമ്പതികൾ വിവാഹത്തിന് ശേഷമുള്ള ഇവരുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ജീവ മാത്രമല്ല അപര്‍ണയും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്.പ്രൊഫഷണലി എയർഹോസ്റ്റസ് ആയ അപർണ തോമസ് ഇപ്പോൾ മോഡലിംഗിൽ സജീവമാകുകയാണ്. ‘ജെയിംസ് ആൻഡ് ആലീസ്’ എന്ന മലയാള സിനിമയിലൂടെയായിരുന്നു അപർണ തോമസിൻ്റെ സിനിമാ അരങ്ങേറ്റം.

അതിനിടെ മിസ്റ്റര്‍ ആന്‍ഡ് മിസിസ് ഷോ അവതരിപ്പിച്ചത് ഇരുവരും ഒന്നിച്ചായിരുന്നു. യൂട്യൂബ് ചാനലുമായും അപര്‍ണ സോഷ്യൽ മീഡിയയിൽ സജീവമാണ്.ഇപ്പോഴിതാ താര ദമ്പതികളായ ജീവ ജോസഫും അപർണ തോമസും പുതിയ ബി എം ഡബ്ല്യൂ കാർ സ്വന്തമാക്കിയതിന്റെ വിശേഷം ആണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. BMW M340I മോഡൽ കാറാണ് ഇരുവരും ചേർന്ന് സ്വന്തമാക്കിയിരിക്കുന്നത്.

Comments are closed.