വെൽകം ബാക്ക് ജോമോൾ!! ഇടവേളക്ക് ശേഷം ജയ് ഗണേഷിലൂടെ ജോമോൾ വീണ്ടും വെള്ളിത്തിരയിലേക്ക്; സന്തോഷ വാർത്ത പങ്കുവെച്ച് ഉണ്ണിമുകുന്ദൻ.!! | Jomol Upcoming Movie Updates

Jomol Upcoming Movie Updates: മലയാളികളുടെ എവർഗ്രീൻ നായികയായ ജോമോൾ വീണ്ടും മലയാളത്തിലേക്ക്. ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ജയ് ഗണേഷ് ‘ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലേക്കാണ് ജോമോൾ കടന്നു വരുന്നത്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് നിർമ്മിക്കുന്നത് ഉണ്ണി മുകുന്ദനും രഞ്ജിഷ്‌ ശങ്കറും തന്നെയാണ്.

മലയാള സിനിമയിലേക്ക് ജോമോളുടെ വളരെ കാലത്തിനു ശേഷമുള്ള ഈ തിരിച്ചുവരവ് അറിയിച്ചത് ഉണ്ണിമുകന്റെ ഇൻസ്റ്റഗ്രാമിലൂടെ തന്നെയാണ്. മലയാള സിനിമയിലേക്ക് ഒരിക്കൽ കൂടി ഒരു ഗ്രേറ്റ് കമിങ് ബാക്ക് എന്ന ക്യാപ്ഷനോടെയാണ് ഉണ്ണി പോസ്റ്റ് പങ്കുവെച്ചത്. കോഴിക്കോട് സ്വദേശിയായ ജോമോള്‍ ഒരു വടക്കന്‍ വീരഗാഥയില്‍ ഉണ്ണിയാര്‍ച്ചയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് മലയാള സിനിമയിലേക്ക് എത്തുന്നത്.

എന്നു സ്വന്തം ജാനകിക്കുട്ടിയിലെ പ്രധാന വേഷത്തിൽ അഭിനയിച്ച ജോമോള്‍ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചിരുന്നു. 2017ല്‍ പുറത്തിറങ്ങിയ കെയര്‍ഫുള്ളിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച സിനിമ. കുഞ്ചാക്കോ ബോബന്റെ നായികയായി ഏറെക്കാലം തിളങ്ങിയ നിറം,മയിൽ പീലിക്കാവ് തുടങ്ങിയവ മറ്റു പ്രധാന ചിത്രങ്ങളാണ്. ഒറ്റപ്പാലം സ്വദേശിയായ ഉണ്ണിമുകുന്ദൻ അവിടെയുള്ള പ്രാദേശിക ഉത്സവങ്ങളിൽ എല്ലാം സജീവമാണ്. ഒറ്റപ്പാലത്തെ ഗണേശോത്സ വേദിയിൽ വച്ചാണ് ‘ജയ് ഗണേഷ്’ ഉണ്ണി മുകുന്ദൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Jomol Upcoming Movie Updates

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമായ ജയ് ഗണേഷിൽ മഹിമ നമ്പ്യാര്‍, രവീന്ദ്ര വിജയ് എന്നിവരാണ് മറ്റു താരങ്ങള്‍. മാളികപ്പുറത്തിലൂടെ വലിയ ജന ശ്രദ്ധ നേടി കഴിഞ്ഞ നടനായ ഉണ്ണി മുകുന്ദന്റെ അടുത്ത ചിത്രമായ ജയ് ഗണേഷിനെ വലിയ പ്രതീക്ഷയോടെയാണ് മലയാള സിനിമ നോക്കി കാണുന്നത്. വിവാഹശേഷം ഒരു നീണ്ട കരിയർ ബ്രേക്ക് എടുത്ത ജോമോൾ ഒരു നല്ല അവസരത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു പിന്നെ ഇന്റർവ്യൂവിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്തായാലും കാത്തിരിപ്പ് വെറുതെയായില്ല.