ഒടുവിൽ ആ നേട്ടവും സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് കല്യാണി പ്രിയദർശൻ!!!!ആശംസാ പ്രവാഹവുമായി ആരാധകർ

മലയാള സിനിമാലോകത്ത് താരപുത്രന്മാർ നിരവധിയുണ്ടെങ്കിലും താരപുത്രി എന്ന ലേബലിൽ ആരാധകരുടെ പ്രിയ താരങ്ങളായവർ വളരെ ചുരുക്കമാണ്. പിതാവും മലയാള സിനിമാ ലോകത്തെ എക്കാലത്തെയും ഇതിഹാസ സംവിധായകരിലൊരാളായ പ്രിയദർശന്റെ ജീവിത – സിനിമാ പാത പിന്തുടർന്ന് കൊണ്ട് ചുരുങ്ങിയ കാലംകൊണ്ട് മലയാളി സിനിമാ പ്രേക്ഷകരുടെ ഇഷ്ട ഗ്ലാമറസ് നായികമാരിൽ ഒരാളായി മാറാൻ കല്യാണിക്ക് സാധിച്ചിരുന്നു.

“ഹെലോ” എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയലോകത്ത് എത്തിയ താരത്തിന് മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഇൻഡസ്ട്രികളിലും നിരവധി ആരാധകരാണുള്ളത്. തുടർന്ന് അനൂപ് സത്യന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ എന്നിവർ തകർത്തഭിനയിച്ച “വരനെ ആവശ്യമുണ്ട്” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റെതായ ഒരു ആരാധകവൃന്ദം തന്നെ സൃഷ്ടിക്കുകയായിരുന്നു കല്യാണി ചെയ്തിരുന്നത്.

മാത്രമല്ല മരക്കാർ, ബ്രോ ഡാഡി, ഹൃദയം എന്നീ സിനിമകളിലെ കല്യാണിയുടെ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഒന്നായിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ള പരം പലപ്പോഴും തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മാത്രമല്ല ഇത്തരത്തിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറാറുണ്ട്.

എന്നാൽ ഇപ്പോഴിതാ, തന്റെ പുതിയൊരു നേട്ടത്തെ കുറിച്ചുള്ള സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് കല്യാണി പ്രിയദർശൻ. ഇൻസ്റ്റഗ്രാമിൽ ഏകദേശം മുപ്പത് ലക്ഷത്തോളം ഫോളോവേഴ്സിനെ സ്വന്തമാക്കി എന്ന സന്തോഷവാർത്ത ആയിരുന്നു താരം പങ്കുവെച്ചിരുന്നത്. “ഇതിനെ 3 ദശലക്ഷം ഇൻസ്റ്റാഗ്രാം കുടുംബമാക്കിയ എല്ലാവർക്കും ഈ പോസ്റ്റിലൂടെ ഞാൻ നന്ദി പറയുന്നു” എന്ന് നന്ദി വാക്കുകളോടൊപ്പം തന്റെ സ്റ്റൈലിഷ് ക്യൂട്ട് ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. താരത്തിന്റെ ഈ ഒരു പോസ്റ്റ് നിമിഷനേരം കൊണ്ട് ഏറെ ശ്രദ്ധ നേടിയതോടെ നിരവധിപേരാണ് തങ്ങളുടെ പ്രിയതാരത്തിന്റെ ഈയൊരു നേട്ടത്തിൽ അഭിനന്ദനങ്ങളുമായി എത്തുന്നത്.

Comments are closed.