കെ ജി എഫ് കണ്ടിറങ്ങിയ ഉടൻ കല്യാണംപിന്നെ ഒന്നും നോക്കിയില്ല😮😮😮ആരാധകന്റെ വെഡ്ഡിംഗ് ലെറ്റർ കണ്ട് യഷ് പോലും ഞെട്ടി!!!!

“മാര്യേജ്ഐ ഡോണ്ട് ലൈക് ഇറ്റ്ഐ അവോയ്ഡ്ബട്ട് മൈ റിലേട്ടീവ്‌സ് ലൈക് മാര്യേജ്, ഐ കാന്റ് അവോയ്ഡ്” കെ ജി എഫ് 2 കണ്ടിറങ്ങിയ ആരാധകൻ തന്റെ വിവാഹക്ഷണക്കത്തിൽ ഇങ്ങനെയാണ് ചേർത്തത്. എഴുതിയതത്രയും സത്യമെങ്കിലും വെഡ്‌ഡിങ് ലെറ്റർ കയ്യിൽ കിട്ടിയവരെല്ലാം ചിരിയോട് ചിരിയാണ്. ഒരു കെ ജി എഫ് ആഫ്റ്റർ എഫക്റ്റ് ആയി സോഷ്യൽ മീഡിയയിലും കത്തിക്കയറുകയാണ് കർണാടക സ്വദേശി

ചന്ദ്രശേഖറിന്റെ വിവാഹപത്രം. അടുത്ത മാസം പതിമൂന്നിനാണ് കർണാടകക്കാരി തന്നെയായ ശ്വേതയെ ചന്ദ്രശേഖർ വിവാഹം ചെയ്യുന്നത്. വെഡിങ് ലെറ്റർ ആദ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കവേ പലരും വിചാരിച്ചത് ഇത് വെറുമൊരു ഫാൻ മെയ്ഡ് പോസ്റ്റർ മാത്രമാണെന്നാണ്. എന്നാൽ പിന്നീട് സത്യം വെളിപ്പെടുകയായിരുന്നു. കെ ജി എഫ് എന്നത് വെറുമൊരു പേര് മാത്രമല്ല, അതൊരു ബ്രാൻഡ് തന്നെയാണെന്ന് വീണ്ടും ഓർമ്മപ്പെടുത്തുന്നതാണ്

ഇത്തരത്തിലൊരു വെഡിങ് ലെറ്റർ അപാരത. “വയലൻസ് വയലൻസ് വയലൻസ്ഐ ഡോണ്ട് ലൈക് ഇറ്റ്..ബട്ട് വയലൻസ് ലൈക് മിഐ കാന്റ് അവോയ്ഡ്” ഈ മാസ് ഡയലോഗ് ഇന്ന് കൊച്ചുകുട്ടികൾ പോലും പറഞ്ഞുകൊണ്ട് നടക്കുകയാണ്. അത്രയും ആഘോഷമാക്കിയ ഒരു പഞ്ച് ഡയലോഗാണ് ഇന്ന് പലരും അവരുടെ ഫേവറിറ്റ് കോളങ്ങളിലേക്ക് കൂട്ടിച്ചേർക്കുന്നത്. സിനിമാപ്രേമികൾ അക്ഷമയോടെ കാത്തിരുന്ന കെ ജി എഫ് രണ്ടാം ഭാഗം ആരാധകരുടെ പ്രതീക്ഷകൾക്കും

മേലെ ഉയരുകയായിരുന്നു. സിനിമ എന്നതിന്റെ അതിരുകളെ ചെറുതാക്കിയ ചരിത്രമാകും കെ ജി എഫ് നേടിയെടുക്കുക. ഒരു പത്തൊൻപത് വയസുകാരന്റെ എഡിറ്റിങ് മാജിക്ക് സിനിമ കണ്ടിറങ്ങിയ ശേഷം മാത്രമാകും പ്രേക്ഷകൻ ഇരുത്തിയൊന്ന് ചിന്തിക്കുക, എന്തായാലും വയലൻസ് ഡയലോഗ് ഹൃദയത്തിൽ ചേർത്ത് വെച്ച് ഇറങ്ങിയിട്ട് ഒടുവിൽ വിവാഹപത്രികയിൽ പോലും അതിനെ കൂട്ടിച്ചേർക്കാൻ തോന്നിയ ആരാധകന്റെ ഹൃദയതാളമാണ് യഥാർത്ഥ വിജയം, കെ ജി എഫ് പോലൊരു ബ്രഹ്മാണ്ഡ ചിത്രം പ്രേക്ഷകന്റെ മനസിൽ കോറിയിടുന്ന മഹാവിജയം.

Comments are closed.