നിങ്ങൾ തിരഞ്ഞ സോഷ്യൽ മീഡിയയെ ആകെ ഏറ്റെടുത്ത സന്തൂർ മമ്മി ദ ഇവിടെയുണ്ട്;ആളെ മനസ്സിലായോ

മനുഷ്യരായി പിറന്ന എല്ലാവരുടെയും എക്കാലത്തെയും ആഗ്രഹം എന്നും ചെറുപ്പമായിരിക്കുക എന്നത് തന്നെയായിരിക്കും. അതിനായി മേക്കപ്പ് ചെയ്യുവാനും ചികിത്സാ രീതികൾ അവലംബിക്കുവാനും എല്ലാം നാം ശ്രമിക്കാറുണ്ട് . ഈ സാഹചര്യത്തിലാണ് സന്തൂർ മമ്മി എന്ന പ്രയോഗം വൈറൽ ആയി മാറിയത് .കുട്ടികൾ വളർന്നു വലുതായപ്പോൾ പോലും ചെറുപ്പമായി നിൽക്കുന്ന അമ്മയെന്ന സങ്കല്പം വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് ഇടയിലേക്ക് ആഴത്തിലിറങ്ങി ചെന്നിരുന്നു.

ഈ സാഹചര്യത്തിലാണ് അനിത എന്ന വീട്ടമ്മ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്.അനിതയെ കാണുന്ന ആരും പറയും ശരിക്കും ഇതൊരു സന്തൂർ മമ്മി തന്നെയാണെന്ന്. അതിന് കാരണവും മറ്റൊന്നുമല്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ തന്നെയാണ്.

അഞ്ചാലുംമൂട് സ്വദേശിയായ അനിത മക്കൾ ചെറിയപ്രായത്തിൽ ഇരുന്നപ്പോൾ അവർക്കൊപ്പം നിന്ന് ഒരു ചിത്രം എടുത്തു. ശരിക്കും ഒരു വീട്ടമ്മയെ പോലെ… സാരിയൊക്കെ ഉടുത്തു നിന്ന് എടുത്ത അനിത ഇപ്പോൾ മക്കൾക്കൊപ്പം നിന്ന് എടുക്കുന്ന ഫോട്ടോ കണ്ടാൽ രണ്ട് ഫോട്ടോയിലും ഉള്ളത് ഒരാൾ തന്നെയാണോ എന്ന സംശയം ആർക്കും ഉണ്ടാകും.കാരണം പണ്ടത്തെ അനിത ആളാകെ മാറിപ്പോയിരിക്കുന്നു. tik tok, ഇൻസ്റ്റാഗ്രാം, വാട്സപ്പ് എന്നിവയിൽ ഒക്കെ സജീവമായി നിറഞ്ഞ് നിൽക്കുന്ന അനിത ഇന്ന് ഒരു സോഷ്യൽ മീഡിയ താരം തന്നെയാണ്.

പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുന്നു. ചിത്രങ്ങൾ കണ്ടവരെല്ലാം ലേഡി മമ്മൂക്ക എന്നും സന്തൂർ മമ്മി എന്നുമാണ് ഇപ്പോൾ വിളി പേരിട്ടിരിക്കുന്നത്.ഒരു മണിക്കൂർ വ്യായാമം, ആഹാരത്തിൽനിന്ന് മത്സ്യമാംസാദികൾ ഉപേക്ഷിക്കുക എന്നിവയാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്നും അനിത പറയുന്നു. കൂടാതെ തനിക്ക്‌ പൂർണ പിന്തുണയുമായി മക്കളും ഭർത്താവും പിന്നിൽ തന്നെയുണ്ട് എന്ന് അനിത വ്യക്തമാക്കുന്നു.

Comments are closed.