സുമിത്രയെ ആക്ഷേപിക്കാൻ ശ്രീനിലയത്തിലെത്തി വേദിക😮😮😮മാസ് ഡയലോഗ് കൊണ്ട് വേദികയെ നേരിട്ട് സുമിത്രയും

ഇത് വേദികയാണ്, ഇതിൽ കൂടുതൽ ഒന്നും ഈയൊരു സ്ത്രീയിൽ നിന്ന് പ്രതീക്ഷിക്കരുത്. അതെ, സുമിത്രയെ അധിക്ഷേപിക്കാനുള്ള ഓരോ അവസരവും കൃത്യമായി ഉപയോഗിക്കുന്ന വേദിക പുതിയ അടവുകളുമായി വീണ്ടും ശ്രീനിലയത്തിൽ കയറിയിറങ്ങുകയാണ്. രണ്ട് സ്ത്രീകൾ തമ്മിലുള്ള അതിശക്തമായ പോരാട്ടമാണ് കുടുംബവിളക്ക് പരമ്പര പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

നന്മയുടെ ആൾരൂപമായി, സ്വന്തം കുടുംബത്തെ തകരാതെ പിടിച്ചുനിർത്താൻ ഏതു ദുരവസ്ഥയും മറികടന്ന് മുന്നേറുന്ന സുമിത്ര ഒരുപക്ഷത്ത്. മറുഭാഗത്ത് തിന്മയുടെ ആൾരൂപമായി, മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ, അയാളുടെ സ്വത്തും സമ്പാദ്യവും അപ്പാടെ സ്വന്തമാക്കിക്കൊണ്ട് സുമിത്രയെ തോൽപ്പിക്കാൻ മുന്നിട്ടിറങ്ങിയ വേദികയും. ഇപ്പോഴിതാ ശ്രീനിലയത്തിലുള്ളവർക്ക് സമ്മാനങ്ങളുമായി വന്നിരിക്കുകയാണ് വേദിക. ശ്രീനിലയത്തിലെ ജോലിക്കാരി മല്ലികയ്ക്ക് പുതിയ ഡ്രസ്സ് നൽകിക്കൊണ്ട് സുമിത്രയെ അപമാനിക്കുകയാണ് അവർ. ‘നീയും ഈ വീട്ടിലെ ഒരംഗമാണല്ലോ മല്ലികേ, അതുകൊണ്ട് നിനക്കും ഞാൻ ഡ്രസ്സ് വാങ്ങിച്ചു’ എന്ന് പറഞ്ഞുകൊണ്ടാണ് വേദിക സമ്മാനപ്പൊതി മല്ലികയ്ക്ക് കൈമാറുന്നത്.

ഇത് കേട്ടപാടെ സരസ്വതിയമ്മ വേദികയോട് ചോദിക്കുന്നത് സുമിത്രക്ക് നീ ഒന്നും വാങ്ങിയില്ലേ എന്നാണ് . ആ ചോദ്യത്തിനായി പ്രതീക്ഷിച്ചുനില്ക്കും പോൽ ഉടനടി ഉത്തരം വന്നു. ‘സുമിത്രക്ക് വാങ്ങണമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷെ എന്ത് ചെയ്യാൻ, സുമിത്ര ഈ വീട്ടിലെ ഒരംഗമല്ലലോ, അത് കൊണ്ട് ഡ്രസ്സ് എടുക്കേണ്ടവരുടെ കൂട്ടത്തിൽ സിദ്ധു സുമിത്രയുടെ പേര് പറഞ്ഞില്ല’. സുമിത്രയെ ആക്ഷേപിക്കാൻ പുതിയ നീക്കവുമായി വന്ന വേദികയെ നേരിടുന്നത് പ്രതീഷാണ്. ‘എന്റെ അമ്മയെ അപമാനിക്കാൻ ഈ സ്ത്രീ കൊണ്ടുവന്ന ഒരു സാധനവും ഇവിടെ വേണ്ട’ എന്നാണ് പ്രതീഷ് മറുപടി നൽകിയത്.

ഞാൻ എന്തിനു വന്നു എന്നത് പിന്നീട് നിനക്ക് മനസിലാകും എന്നാണ് വേദിക സുമിത്രയെ അറിയിക്കുന്നത്. ഇന്നല്ലെങ്കിൽ നാളെ നിന്നെ അത് ഞാൻ ബോധ്യപ്പെടുത്തും എന്ന് വേദിക പറഞ്ഞുനിർത്തുമ്പോൾ സുമിത്ര തന്റെ മാസ് ഡയലോഗ് കൊണ്ട് വേദികയെ നേരിടുകയാണ്. ” അന്ന് ഞാൻ നിന്നെ മറ്റ് ചിലത് ബോധ്യപ്പെടുത്തിയിരിക്കും”. എന്താണെങ്കിലും സുമിത്ര-വേദിക യുദ്ധം മുറുകുന്നതോടെ ഏറെ ആവേശത്തിലാണ് കുടുംബവിളക്ക് പരമ്പരയുടെ പ്രേക്ഷകരും.

Comments are closed.