കുടുംബവിളക്കിലെ പ്രതീഷ് യഥാർത്ഥ ജീവിതത്തിലും വിവാഹിതനാകുന്നു!!!വധു ആരെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും:താരം പറഞ്ഞത് കേട്ടോ

കുടുംബവിളക്ക് പരമ്പരയിലൂടെ പ്രേക്ഷകമനം കവർന്ന താരമാണ് നടൻ നൂബിൻ ജോണി. കുടുംബവിളക്കിലെ പ്രതീഷ് എന്ന കഥാപാത്രമായാണ് നൂബിൻ പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു കഥാപാത്രം തന്നെയാണ് പ്രതീഷ്. മറ്റ് മക്കളൊക്കെയും സുമിത്രയെ അവഗണിച്ചപ്പോഴും തന്റെ അമ്മയെ ചേർത്ത് പിടിച്ച കരങ്ങളാണ് പ്രതീഷിന്റേത്. അമ്മയെ ഏറെ സ്നേഹിക്കുന്ന ഈ മകൻ ഏറെ റൊമാന്റിക്കുമാണ്. യഥാർത്ഥജീവിതത്തിൽ നൂബിനും ഒരു റൊമാന്റിക്ക് മാൻ ആണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല

. നൂബിന്റെ സോഷ്യൽ മീഡിയ പേജ് തന്നെയാണ് അതിന് ഏറ്റവും വലിയ തെളിവ്. താരത്തിന് ഒരു പ്രണയമുണ്ട് എന്നത് പലർക്കും അറിയാമെങ്കിലും ആരാണ് ആ നായിക എന്നത് ഇന്നും ഒരു ചോദ്യചിഹ്നമാണ്. ഈയൊരു കാര്യത്തിൽ പ്രേക്ഷകർ പല പ്രവചനങ്ങളും നടത്തിയിട്ടുമുണ്ട്. നൂബിനൊപ്പം ഒരു പെൺകുട്ടി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും മുഖം പലപ്പോഴും അവ്യക്തമാണ്. ഇപ്പോൾ തന്റെ വിവാഹം ഉടൻ വരുന്നു എന്ന വാർത്ത നൂബിൻ തന്നെ പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ്.

ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം ഈ വിശേഷം അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റിലാണ് വിവാഹം. ‘ഇനി ഞങ്ങൾ മിസ്റ്റർ ആൻഡ് മിസിസ്’ എന്ന അടിക്കുറിപ്പോടെയാണ് നൂബിൻ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പ്രേക്ഷകരെ ഏറെ സങ്കടപ്പെടുത്തുന്ന ഒരു കാര്യം ഈ വീഡിയോയിലും താരം തന്റെ നായികയുടെ മുഖം വ്യക്തമായി കാണിച്ചിട്ടില്ല എന്നതാണ്.

എന്തായാലും നൂബിന് ആശംസകളും അഭിനന്ദങ്ങളും അറിയിക്കുകയാണ് ഇപ്പോൾ പ്രേക്ഷകരും ഒപ്പം സഹതാരങ്ങളും. നായിക ആരെന്ന പ്രവചനങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുന്നുണ്ട്. കുടുംബവിളക്ക് താരങ്ങൾ തന്നെയായ രേഷ്മയുടെയും അമൃതയുടെയുമൊക്കെ പേര് പ്രവചനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്തായാലും താരം ഉടൻ തന്നെ തന്റെ ജീവിതസഖിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തും എന്ന് തന്നെയാണ് ഇപ്പോൾ ഏവരും വിശ്വസിക്കുന്നത്.

Comments are closed.