രോഹിത്തിന്റെ പ്രണയം സുമിത്രക്ക് തലവേദനയാകുമ്പോൾ😮😮😮സമാധാനം നശിപ്പിക്കാൻ വേദികയുടെ കുതന്ത്രം;അവഗണന സഹിക്കാനാവാതെ രോഹിത്തും

സന്തോഷവും സംഘർഷവും ഇടകലർന്ന കാഴ്ചകൾ. പ്രേക്ഷകപ്രിയ പരമ്പര കുടുംബവിളക്ക് പുതിയ കഥാസന്ദർഭങ്ങളിലേക്ക് വഴിമാറുമ്പോൾ ശ്രീനിലയത്തിൽ സന്തോഷവും സങ്കടവും ഒത്തുചേരുകയാണ്. രോഹിത്ത് തുറന്നുപറഞ്ഞ പ്രണയം സുമിത്രക്ക് ഒരു തലവേദനയായി ഭവിച്ചിരിക്കുകയാണ്. താൻ നല്ലൊരു സുഹൃത്തായി കണ്ട രോഹിത്ത് ഇങ്ങനെയൊന്ന് മനസ്സിൽ കണ്ടിരുന്നുവെന്ന് ഒരിക്കൽ പോലും സുമിത്രക്ക് തോന്നിയിട്ടില്ല. കോളേജ് കാലം മുതലേ മനസ്സിൽ കൊണ്ടുനടന്ന പ്രണയമാണ് രോഹിത്ത് ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്.

ശ്രീനിലയത്തിന്റെ സന്തോഷം തല്ലിക്കെടുത്താനുള്ള ശ്രമത്തിലാണ് വേദിക. എല്ലാവരും ശിവദാസമേനോന്റെ ജന്മദിനം ആഘോഷിക്കുന്ന തിരക്കിലാകവേ, അവിടത്തെ സന്തോഷം ഇല്ലാതാക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് വേദിക. സഞ്ജനക്കാണ് എന്തോ അപകടം സംഭവിക്കുന്നത് എന്നാണ് പ്രൊമോയിൽ നിന്ന് മനസിലാകുന്നത്. അച്ചാച്ചന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് ഏവരും. എന്നാൽ അവിടേക്ക് ക്ഷണിക്കപ്പെടാത്തതിന്റെ നിരാശയിലാണ് രോഹിത്ത്. സുമിത്രയുടെ ഭാഗത്ത് നിന്നുള്ള നേരിയ അവഗണന പോലും താങ്ങാനാവുന്നില്ല രോഹിത്തിന്. മനസ് കൊണ്ട് അയാൾ സുമിത്രയുമായി അടുത്തുകഴിഞ്ഞു. ആഘോഷവേളയിൽ പാത്തും പതുങ്ങിയും എന്തോ കുതന്ത്രം മെനയുന്ന വേദികയേയും പ്രൊമോയിൽ കാണിച്ചിട്ടുണ്ട്.

ഇനി എന്തൊക്കെയാകും ശ്രീനിലയത്തിൽ സംഭവിക്കുക എന്നത് ചോദ്യചിഹ്നത്തോടൊപ്പം മാത്രം കൂട്ടിച്ചേർക്കാവുന്ന വാചകമാണ്. സുമിത്രയോടുള്ള തീരാത്ത ദേഷ്യമാണ് വേദികയുടെ മനസ് നിറയെ. ഇപ്പോൾ വേദികയ്ക്ക് നല്ല കാലമാണ്. സുമിത്രയെ തോൽപ്പിക്കാൻ രണ്ടും കല്പിച്ചിറങ്ങിയിരിക്കുന്ന വേദികയെയാണ് പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നത്.

അതിനിടയിലും പ്രതിസന്ധികളെ പ്രതിരോധിച്ച് മുന്നേറുന്ന സുമിത്ര എന്ന വീട്ടമ്മയുടെ പോരാട്ടമാണ് കുടുംബവിളക്ക് പറയുന്നത്. റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയിൽ സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി മീര വാസുദേവാണ്. വേദികയായി നെഗറ്റീവ് വേഷം ഭംഗിയാക്കുന്നത് നടിയും നർത്തകിയുമായ ശരണ്യ ആനന്തും.

Comments are closed.