ലൊക്കേഷന് പുറത്ത് സിദ്ധുവും വേദികയും കണ്ടുമുട്ടി 😱😱പിന്നീട് സംഭവിച്ചത്?? അഭിനയിച്ചുതുടങ്ങിയപ്പോൾ അവരോട് ക്രഷ് തോന്നി ഒടുവിൽ അവരെ തിരുവനന്തപുരത്തെത്തിച്ചു.!!!

കുടുംബപ്രക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയിലെ രണ്ട് കേന്ദ്രകഥാപാത്രങ്ങളാണ് സിദ്ധാർത്തും വേദികയും. സുമിത്രയെ അറിഞ്ഞും അറിയാതെയും ചതിച്ചുകൊണ്ടാണ് ആദ്യഘട്ടത്തിൽ സിദ്ധു വേദികയെ സ്നേഹിച്ചുതുടങ്ങിയത്. പിന്നീട് വേദികയോടൊപ്പം പുതുജീവിതം ആരംഭിച്ച സിദ്ധുവിന് അവിടം മുതൽ കണക്കുകൂട്ടലുകൾ തെറ്റി.

ഇപ്പോൾ കഥയിൽ സിദ്ധുവും വേദികയും തമ്മിൽ നല്ല ചേർച്ചയിലല്ല. ആ സാഹചര്യത്തിലാണ് സ്ക്രീൻ സ്‌പേസിന് പുറത്ത് ഇരുവരും നേരിൽ കണ്ടുമുട്ടിയിരിക്കുന്നത്. ശരണ്യയുടെ യൂ ടൂബ് ചാനലിൽ അതിഥിയായി എത്തുകയായിരുന്നു നടൻ കെ കെ മേനോൻ. പ്രേക്ഷകർ പലതവണ ആവശ്യപ്പെട്ടിട്ടുള്ള ഒരു കണ്ടുമുട്ടലാണ് ഇത്. സ്ക്രീനിന് പുറത്ത് ഇവർ കണ്ടുമുട്ടിയാൽ എങ്ങനെയിരിക്കും എന്നറിയാൻ ഏവർക്കും ആകാംക്ഷ ഉണ്ടായിരുന്നു.

അഭിനയരംഗത്തേക്ക് വന്നതിന് ശേഷം ആരോടെങ്കിലും ഒരു ക്രഷ് തോന്നിയിരുന്നോ എന്ന് കെ കെയോട് ചോദിക്കുകയാണ് ശരണ്യ. യെസ് എന്നായിരുന്നു ഒരു പുഞ്ചിരിയോടെയുള്ള താരത്തിന്റെ ഉത്തരം. എന്നാൽ ആരോടെന്നത് ഒരു രഹസ്യമായി തന്നെയിരിക്കട്ടെ എന്നാണ് കെ കെ പറഞ്ഞത്. ജീവിതത്തിൽ സന്തോഷവും സങ്കടവും ഇടകലർന്നുള്ള നിമിഷങ്ങൾ ഇപ്പോൾ കൂടുതലാണെന്ന് കെ കെ പറയുന്നു.

ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷമനുഭവിച്ചത് മൂത്ത മകനെ കയ്യിലേക്ക് ഏറ്റുവാങ്ങിയ നിമിഷമായിരുന്നു. ഒരു നടനെന്ന നിലയിൽ വലിയ വലിയ സങ്കടങ്ങൾ ഉള്ളിലുണ്ടായാലും അതൊക്കെ മറച്ച് വെക്കേണ്ടി വരും. നമ്മൾ വേറെ, കഥാപാത്രം വേറെ.. അങ്ങനെയാണല്ലോ കാണേണ്ടത്. ഇപ്പോൾ കെ കെ മേനോന്റെ കുടുംബം മൊത്തത്തിൽ തിരുവനന്തപുരത്തേക്ക് താമസമാക്കിയിട്ടുണ്ട്. അതിന്റെ സന്തോഷം കെ കെയുടെ മുഖത്തുണ്ടെന്ന് ശരണ്യ എടുത്തുപറയുന്നുണ്ട്. ഏറ്റവും വലിയ ഒരു സങ്കടം നിറഞ്ഞ സാഹചര്യത്തിൽ നിന്നും തൊട്ടടുത്ത ദിവസം കോമഡി ഷോയുടെ ഷൂട്ടിനായി കെ കെ ഓടിയെത്തിയ സന്ദർഭവും ശരണ്യ ഓർത്തെടുത്തു.

Comments are closed.