അനുവും സഞ്ജനയും തമ്മിൽ തെറ്റുമോ; പുതിയ കളികളുമായി വേദിക😮😮😮സുമിത്രക്ക് വീണ്ടും പരീക്ഷണകാലം

കഥ മാറിമറിയുകയാണ്. അല്ല, അതല്ല സത്യം. ദുഷ്ടശക്തികൾ ഈ കഥയെ മാറ്റിമറിക്കുകയാണ്. ശ്രീനിലയത്തിൽ സഞ്ജന ഗർഭിണിയാണ്. എന്നാൽ അനന്യയാണ് ഗർഭിണി എന്ന രീതിയിൽ അനുവിന്റെ അച്ഛനെയും അമ്മയെയും ചിലർ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. മകളുടെ വിശേഷമറിയാൻ ഫ്രൂട്സ്സും മറ്റ് ഭക്ഷണസാധനങ്ങളുമായി ആ അച്ഛനും അമ്മയും ശ്രീനിലയത്തിൽ എത്തുകയും ചെയ്യുന്നു.

സഞ്ജനയാണ് യഥാർത്ഥഗർഭിണി എന്നറിയുന്നതോടെ അവർ അസ്വസ്‌ഥരാവുകയാണ്. വേദികയും സരസുവും ചേർന്നാണ് ഈ പ്ലാനെല്ലാം ആസൂത്രണം ചെയ്തിരിക്കുന്നത്. എങ്ങനെയും ശ്രീനിലയത്തിന്റെ, ഒപ്പം സുമിത്രയുടെ സ്വൈര്യജീവിതം നശിപ്പിക്കുക എന്നതാണ് വേദികയുടെ ലക്‌ഷ്യം. വേദിക പറയുന്നതെല്ലാം കേട്ട് മറ്റൊന്നും ചിന്തിക്കാതെ സരസ്വതിയമ്മയും എല്ലാത്തിനും കൂട്ടുനിൽക്കുകയാണ്. ശ്രീനിലയത്തിൽ പൊട്ടിത്തെറികൾ ഉണ്ടാക്കാൻ സരസുവിനെയാണ് വേദിക കൂട്ടുപിടിച്ചിരിക്കുന്നത്. തനിക്ക് കുഞ്ഞുണ്ടാകാതെ ആദ്യം സഞ്ജന ഗർഭിണിയാകുന്നതിൽ അനുവിന് വിഷമമുണ്ട് എന്ന തരത്തിൽ പറഞ്ഞ് സഞ്ചനയുടെ മനസ്സിൽ വിഷം ചേർക്കാൻ സരസു ശ്രമിക്കുന്നുണ്ട്.

അനുവും സഞ്ചനയും തമ്മിൽ നല്ല സൗഹൃദമാണുള്ളതെന്നും അത്‌ നശിപ്പിക്കരുതെന്നുമാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നത്. എല്ലാത്തിനുമൊടുവിൽ സഞ്ചനയുടെ ഗർഭം കലക്കിക്കൊണ്ടാക്കല്ലേ പുതിയ ട്വിസ്റ്റ് എന്നും പ്രേക്ഷകർ പറഞ്ഞുവെക്കുന്നു. ഏറെ ആരാധകരുള്ള ടെലിവിഷൻ പരമ്പരയാണ് കുടുംബവിളക്ക്. നടി ചിത്ര ഷേണായി നിർമ്മാതാവാകുന്ന പരമ്പര റേറ്റിങ്ങിലും ഒന്നാം സ്ഥാനത്താണ്. ഒരിടവേളക്ക് ശേഷം മീര വാസുദേവ് അഭിനയത്തിലേക്ക് തിരിച്ചെത്തിയത് കുടുംബവിളക്കിലൂടെ ആയിരുന്നു.

സുമിത്ര എന്ന വീട്ടമ്മയുടെ റോളിൽ മീര തകർത്തഭിനയിക്കുമ്പോൾ വേദിക എന്ന നെഗറ്റീവ് റോളിൽ ശോഭിക്കുന്നത് അഭിനേത്രിയും നർത്തകിയുമായ ശരണ്യ ആനന്ദ് ആണ്. ആനന്ദ് നാരായൺ, നൂബിൻ, കെ കെ മേനോൻ, എഫ് ജെ തരകൻ, അമൃത, ശ്രീലക്ഷ്മി, ഷാജു തുടങ്ങിയവർ പരമ്പരയിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതിയ വഴിത്തിരിവുകളിലേക്കാണ് ഇപ്പോൾ കുടുംബവിളക്ക് കടക്കുന്നത്.

Comments are closed.