ശീതൾ ഇനി വേദികയുടെ വെറുമൊരു ആ യുധമൊ 😱😱😱ഈ പ്രഹരങ്ങൾ താങ്ങാൻ സുമിത്രക്ക് കഴിയുമോ??? അമ്മക്ക് കൊടുത്ത വാക്ക് വീണ്ടും ശീതൾ തെറ്റിക്കുകയാണോ??!!!

കുടുംബവിളക്കിൽ വീണ്ടും വളരെ ഏറെ അപ്രതീക്ഷിതമായത് സംഭവിക്കുകയാണ്. ശീതളിന്റെ പ്രണയം വളരെ കൂടുതൽ ശക്തമാകുന്നു. കളി കാര്യമാകുന്നു എന്നുതന്നെ പറയാം. ആ നടുക്കുന്ന കാഴ്ച്ചകൾ സുമിത്രയും കാണുകയാണ്. ഈ അമ്മക്ക് ഇനി എന്താണ് കഴിയുക?

ഇതിന് മുന്നേയും ശീതളിന്റെ വഴികൾ തെറ്റിപ്പോയപ്പോൾ തന്നെ സുമിത്ര തിരുത്തിയതാണ്, താക്കീത് നൽകിയതാണ്. എന്നാൽ അതിന്റെ തന്നെ ആവർത്തനം സംഭവിച്ചിരിക്കുന്നു. ശീതളിന്റെ ഇപ്പോഴത്തെ പ്രണയബന്ധമാകട്ടെ, കഞ്ചാവിന്റെയും ലഹരിയുടെയും മായാലോകത്ത് നിന്നുമുള്ള ഒരു കണ്ണിയിലേക്കും. സ്വന്തം മകൾ അപകടത്തിലേക്ക് ഇഴഞ്ഞുനീങ്ങുമ്പോൾ ഈ അമ്മക്ക് പ്രതികരിക്കാതിരിക്കാനാവില്ല. ഉഗ്രരൂപിണിയാകും, സാക്ഷാൽ ഭദ്രകാളിയാകും ഈ അമ്മ.

പരമ്പര കുടുംബവിളക്ക് പുതിയ കഥാസന്ദർഭങ്ങളിലേക്ക് കടക്കുകയാണ്. ശീതൾ സുമിത്രക്ക് വാക്ക് കൊടുക്കുകയാണ്. ഇനി താൻ ഇത് ആവർത്തിക്കില്ല. എന്നാൽ ശീതളിന് ആ വാക്ക് പാലിക്കാൻ കഴിയുമോ? അങ്ങനെ കഴിയുമായിരുന്നെങ്കിൽ മുമ്പ് ജീവന്റെ കാര്യത്തിൽ അബദ്ധം പറ്റിയപ്പോൾ ശീതൾ എടുത്ത ശക്തമായ തീരുമാനങ്ങൾക്ക് എക്സ്പയറി ഡെയ്റ്റ് വീഴുമായിരുന്നോ എന്ന് കൂടി അന്വേഷിക്കേണ്ടിവരും. ശീതൾ ഇനി വെറും ഒരു ആയുധമായി മാറും. ആ കാഴ്ച്ചയാണ് പ്രേക്ഷകർ ഇനി കാണാനിരിക്കുന്നത്.

വേദികയുടെ തുറുപ്പുചീട്ടായി ശീതൾ മാറുമ്പോൾ ആ പ്രഹരങ്ങളൊക്കെയും താങ്ങാൻ ഈ വീട്ടമ്മക്ക് സാധിക്കുമോ? രണ്ട് സ്ത്രീകൾ തമ്മിലുള്ള അതിശക്തമായ പോരാട്ടം കൂടിയാണ് കുടുംബവിളക്ക്. കുടുംബം നിലനിർത്താനും മക്കളുടെ സന്തോഷത്തിന് വേണ്ടിയുമാണ് ഇവിടെ സുമിത്ര കളത്തിലിറങ്ങുന്നത്. എല്ലാം വെട്ടിപ്പിടിക്കാനുള്ള അടങ്ങാത്ത ആവേശമാണ് വേദികക്ക്. നടി ചിത്ര ഷേണായിയാണ് പരമ്പരയുടെ നിർമ്മാതാവ്. സുമിത്ര എന്ന കേന്ദ്രകഥാപാത്രമായി നടി മീര വാസുദേവാണ് അഭിനയിക്കുന്നത്. വേദികയാവുന്നത് ശരണ്യ ആനന്ദ്. ഇരുവരും തമ്മിലുള്ള സ്‌ക്രീൻ കെമിസ്ട്രി അത്യന്തം മനോഹരമെന്നാണ് പ്രേക്ഷകർ പറയുന്നത്. പരസ്പരം കൊടുത്തും വാങ്ങിയും ഇവർ സ്‌ക്രീനിൽ മിന്നിത്തിളങ്ങുകയാണ്.

Comments are closed.