സുമിത്രയെ ശ്രീനിലയത്തിൽ നിന്നും കൊണ്ട് പോകാൻ രോഹിത്ത്!! വേദികയെ മനസിലാക്കാൻ ആവാതെ സുമിത്ര; ആരുടെ കൂടെ നിൽക്കണമെന്ന് അറിയാതെ അച്ചാച്ചൻ.!! | Kudumbavilakku Promo November 1

Kudumbavilakku Promo November 1: ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്കിൽ സിദ്ധാർത്ഥിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്ന രംഗങ്ങളാണ് കണ്ടുവരുന്നത്. ഇന്നലെ സിദ്ധാർത്ഥ് പിറന്നാൾ ദിവസം എഴുന്നേറ്റ സന്തോഷത്തിലായിരുന്നു എല്ലാവരും. ആ വിവരം ശീതളിനെ അറിയിക്കുകയായിരുന്നു സുമിത്ര.

ഇത് കേട്ടപ്പോൾ എൻ്റെ അമ്മയുടെ മനസ് കൊണ്ട് മാത്രമാണ് എൻ്റെ അച്ഛൻ ഈ അവസ്ഥയിലെത്തിയതെന്ന് പറയുകയാണ് ശീതൾ. ശിവദാസമേനോൻ ഉടൻ തന്നെ വൈദ്യരെ വിളിച്ച് വിവരം അറിയിച്ചു. ഒരു ദിവസം വൈദ്യശാലയിൽ പോകാൻ പറയുകയും ചെയ്തു. അപ്പോഴാണ് സരസ്വതിയമ്മ വന്ന് പറയുന്നത്, വൈദ്യരുടെ മിടുക്ക് കൊണ്ട് മാത്രമല്ല സിദ്ധു എഴുന്നേറ്റതെന്നും, കാർത്തികയുടെ ഭാഗ്യമാണെന്നും പറയുകയായിരുന്നു സരസ്വതിയമ്മ. ഇത് കേട്ട ശിവദാസമേനോൻ സരസ്വതിയമ്മയെ വഴക്ക് പറയുകയായിരുന്നു.

Kudumbavilakku Promo November 1

സിദ്ധാർത്ഥിനെ വീൽ ചെയറിൽ കൊണ്ടുവന്ന് പ്രതീഷ് ടി വി യുടെ മുന്നിൽ ഇരുത്തിച്ചു. അച്ഛനിഷ്ടപ്പെട്ട പ്രോഗ്രാം വച്ചു കൊടുത്തു. ശിവദാസമേനോനും അവിടെ ഉണ്ടായിരുന്നു. സിദ്ധുവിനെ വീൽചെയറിൽ മുറ്റത്തൊക്കെ കൊണ്ടുപോവണമെന്ന് പറയുകയാണ് അച്ഛൻ. പ്രതീഷ്മരുന്നെടുക്കാൻ പോയ സമയത്താണ് സിദ്ധാർത്ഥ് അവിടെ ഇരുന്ന് ടിവി കാണുകയായിരുന്നു. അപ്പോഴാണ് വേദിക അവിടെ വരുന്നത്. സിദ്ധുവിനെ വേദനിപ്പിക്കുന്ന രീതിയിലായിരുന്നു സംസാരം. നാളെ നിങ്ങൾ എഴുന്നേറ്റ് നടന്ന്, കമ്പനിയിലെ ബോസായി ജോലി ചെയ്താലും, ഞാൻ നിങ്ങളെ സ്നേഹിക്കില്ല. ഞാൻ നിങ്ങളെ ജീവനു തുല്യം സ്നേഹിച്ചപ്പോൾ, നിങ്ങൾ എന്നെ അതേ ആഴത്തിൽ വെറുത്തു കൊണ്ടിരുന്നു.ഇതൊക്കെ പറഞ്ഞ് വേദിക പോയപ്പോൾ സിദ്ധാർത്ഥ് കരഞ്ഞുപോവുകയായിരുന്നു. ഇതൊക്കെ സുമിത്ര കേൾക്കുന്നുണ്ടായിരുന്നു. വേദികയുടെ പിറകെ റൂമിലേക്ക് പോയി സുമിത്ര വേദികയെ വഴക്കു പറയുകയായിരുന്നു. തിരിച്ചൊന്നും പറയാനാകാത്ത ഒരു മനുഷ്യനോട് പറയേണ്ടതാണോ നീ പറഞ്ഞത് എന്നും തുടങ്ങി പല കാര്യങ്ങളും സുമിത്ര പറഞ്ഞു.

നിന്നെക്കാൾ കൂടുതൽ ഞാനാണ് അയാളുടെ കൂടെ ജീവിച്ചതെന്നും, അയാൾ എന്നെ വേദനിപ്പിച്ചതോർത്താൽ ഞാൻ അയാളുടെ കാര്യങ്ങൾ തിരിഞ്ഞു നോക്കുക പോലുമില്ല. അങ്ങനെ പല കാര്യങ്ങളും വേദികയോട് പറഞ്ഞു കൊണ്ട് സുമിത്ര ടെൻഷനടിച്ച് നേരെ റൂമിലേക്ക് പോയപ്പോൾ അവിടെ രോഹിത്ത് ഉണ്ടായിരുന്നു. സുമിത്രയോട് നീ കൂടുതൽ സ്ട്രസ് അനുഭവിക്കുന്നുണ്ടെന്നു പറയുകയാണ്. ഈ വീടിൻ്റെ യഥാർത്ഥ അവകാശികളാണ് മറ്റുള്ള എല്ലാവരും. ഈ വീടിൻ്റെ ഉടമസ്ഥ ഈ വീട്ടിലെ ആരുമല്ല. അതിനാൽ ഈ വീട് ഇവിടെ ഉള്ളവർക്ക് എഴുതി കൊടുത്ത് നമുക്ക് നമ്മുടെ വീട്ടിൽ പോയി താമസിക്കാമെന്ന് പറയുകയാണ് രോഹിത്ത്. ഇത് കേട്ട് ഞെട്ടി നിൽക്കുകയാണ് സുമിത്ര. വ്യത്യസ്തമായ ഒരു പ്രൊമോയാണ് ഇന്ന് കാണാൻ സാധിക്കുന്നത്.