സിദ്ധുവിനെ വീട്ടിൽ നിന്ന് ഇറക്കി വിടാൻ അച്ചാച്ചൻ തീരുമാനം എടുക്കുന്നു!! എന്നെ പൊട്ടനാക്കാൻ ശ്രമികണ്ടെന്നു സുമിത്രയോട് രോഹിത്ത്; തന്റെ അവസ്ഥ ഓർത്ത് ദുഖിച്ച് സിദ്ധാർത്ഥ്.!! | Kudumbavilakku Promo November 2

Kudumbavilakku Promo November 2: കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബത്തിൽ ഇന്നലെ വ്യത്യസ്തമായ ഒരു സംഭവമാണ് ഇന്നലെ നടന്നത്. സുമിത്രയോട് നമ്മൾ ഈ വീട്ടിൽ നിൽക്കാൻ പാടില്ലെന്ന കാര്യം അറിയിക്കുകയായിരുന്നു രോഹിത്ത്. തനിക്ക് അച്ഛൻ എഴുതിത്തന്ന ശ്രീനിലയം തിരിച്ചു നൽകണമെന്നും, നമ്മൾ ഈ വീട്ടിൽ താമസിക്കാൻ പാടില്ലെന്നും, നമുക്ക് നമ്മുടെ വീട്ടിലേക്ക് പോകാമെന്നും പറയുകയാണ് രോഹിത്. തനിക്ക് പ്രശ്നമില്ലെന്നും, പക്ഷേ അച്ഛനോട് രോഹിത്ത് തന്നെ ഈ കാര്യം പറഞ്ഞ് മനസിലാപ്പിക്കണമെന്ന് പറയുകയാണ് സുമിത്ര.

പിന്നീട് രോഹിത് ശിവദാസമേനോനോട് ഇക്കാര്യം സംസാരിക്കുകയായിരുന്നു. ഞങ്ങൾ ഈ വീട്ടിൽ നിന്ന് എൻ്റെ വീട്ടിൽ താമസിക്കാൻ ഉദ്ദേശിക്കുന്നുവെന്നും, കൂടാതെ അച്ഛൻ ഇഷ്ടദാനമായി നൽകിയ ഈ വീട് സുമിത്ര തിരികെ നൽകുന്നുവെന്നും രോഹിത്ത് ശിവദാസമേനോനോട് പറഞ്ഞു. ഇത് കേട്ട ശിവദാസമേനോൻ കരയുകയായിരുന്നു. എന്നാൽ സരസ്വതിക്ക് വളരെ സന്തോഷം ആവുകയാണ്. എന്നാൽ എന്താണ് നിങ്ങൾ എത്രയും പെട്ടെന്ന് തന്നെ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണം എന്നും, നിങ്ങൾ ഇവിടെ നിന്നും പോകാം പാടില്ലെന്നും, ഞാൻ ഇഷ്ടദാനമായി നൽകിയ ഈ വീട് ഒരിക്കലും എനിക്ക് തിരികെ നൽകാൻ പാടില്ലെന്നും പറയുകയായിരുന്നു ശിവദാസമേനോൻ.

Kudumbavilakku Promo November 2

സിദ്ധുവാണ് പ്രശ്നമെങ്കിൽ അവൻ്റെ രോഗം പെട്ടെന്ന് തന്നെ ഭേദമായശേഷം അവൻ വീട്ടിൽ നിന്നും പോകും എന്നു പറഞ്ഞു കരഞ്ഞു കൊണ്ടു പോവുകയാണ് ശിവദാസമേനോൻ. ഇതൊക്കെ വീൽചെയറിലിരുന്ന് സിദ്ദു കേൾക്കുന്നുണ്ടായിരുന്നു. രോഹിത് പെട്ടെന്ന് തന്നെ റൂമിലേക്ക് പോയി. രോഹിത്തിൻ്റെ പിറകെ സുമിത്രയും റൂമിലേക്ക് പോവുകയായിരുന്നു. സുമിത്രയോട് ഞാൻ അച്ഛനോട് ആ കാര്യം പറയേണ്ടായിരുന്നുവെന്നും, അച്ഛന് വളരെയധികം വിഷമം ഉണ്ടായി എന്ന് പറയുകയാണ് രോഹിത്ത്. ഇനി നമുക്ക് ഈ കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടെന്ന് പറയുകയാണ് രോഹിത്ത്. രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് സുമിത്ര എല്ലാം ക്ലീനാക്കി വയ്ക്കുകയായിരുന്നു. സിദ്ധാർത്ഥ് റൂമിലിരുന്ന് അച്ഛൻ പറഞ്ഞതോർത്ത് വിഷമിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ വീൽചെയറിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ച സിദ്ധാർത്ഥ് താഴെ വീഴുകയായിരുന്നു.

താഴെ വീഴുന്ന ഒച്ച കേട്ട് റൂമിലേക്ക് പോവുകയായിരുന്ന സുമിത്ര വന്നു നോക്കുമ്പോൾ സിദ്ധാർത്ഥ് നിലത്ത് കിടക്കുന്നതാണ് കാണുന്നത്. സുമിത്രയുടെ ശബ്ദം കേട്ട് ഓടിയെത്തിയ രോഹിത്ത് കാണുന്നത് സിദ്ധുവിനെ ചേർത്ത് പിടിച്ച് വീൽ ചെയറിൽ ഇരുത്തുന്നതാണ്.ഇത് കണ്ട രോഹിത്തിൻ്റെ മനസ്സിൽ വലിയമാണ് ഉണ്ടായത്, റൂമിൽ പോയി രോഷാകുലനായിരിക്കുമ്പോഴാണ് പൂജ വന്ന് ഞാൻ നാളെ അച്ഛാഛനെ കാണാൻ കിഴക്കോട്ടുകരയിലോട്ട് പോവട്ടെയെന്ന്. പെട്ടെന്ന് തന്നെ പൂജയെ വഴക്കു പറയുകയായിരുന്നു രോഹിത്ത്. ഇത് കേട്ട് വന്ന സുമിത്ര എന്താണ് പ്രശ്നമെന്ന് ചോദിക്കുകയാണ്. സുമിത്ര സിദ്ധുവിനോട് പെരുമാറുന്നത് കണ്ട വിഷമം മുഴുവൻ പൂജയുടെ അടുത്ത് തീർക്കുകയായിരുന്നു രോഹിത്ത്. അങ്ങനെ വ്യത്യസ്തമായ ഒരു പ്രൊമോയാണ് ഇന്ന് കാണാൻ കഴിയുന്നത്.

kudumbavilakkuKudumbavilakku Promo November 2serial promo